ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ പശചാതലത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മൂന്നുമാസക്കാലത്തേക്ക് പ്രത്യേക പ്രോത്സാഹനത്തുക പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ഉത്തരവിറക്കി.മുഖ്യമന്ത്രിയുടെ ഉത്തരവനുസരിച്ച് 2021 ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളിലായി കോവിഡ് ചികിത്സാ ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാര്‍ക്ക് 30,000 രൂപയും നഴ്സുമാര്‍ക്ക് 20,000 രൂപയും മറ്റു ജീവനക്കാര്‍ക്ക് 15,000 രൂപയും നല്‍കും. ഹൗസ് സര്‍ജന്‍മാര്‍ക്കും ട്രെയിനി ഡോക്ടര്‍മാര്‍ക്കും 20,000 രൂപയും നല്‍കാനാണ് മന്ത്രിസഭാ തീരുമാനം. കോവിഡ് ചികിത്സക്കിടെ രോഗം ബാധിച്ച് മരിച്ച സംസ്ഥാനത്തെ 43 ഡോക്ടര്‍മാരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം ധനസഹായവും വിതരണം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.
