Home covid19 തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ നീട്ടി, മെയ് 31വരെ സമ്ബൂര്‍ണ അടച്ചിടല്‍; ഇന്നും നാളെയും രാത്രി 9മണിവരെ കടകള്‍ പ്രവര്‍ത്തിക്കാം -വിശദമായി വായിക്കാം

തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ നീട്ടി, മെയ് 31വരെ സമ്ബൂര്‍ണ അടച്ചിടല്‍; ഇന്നും നാളെയും രാത്രി 9മണിവരെ കടകള്‍ പ്രവര്‍ത്തിക്കാം -വിശദമായി വായിക്കാം

by admin

ചെന്നൈ: തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ നീട്ടി. 24 മുതല്‍ ഒരാഴ്ചത്തേക്കാണ് നീട്ടിയത്. കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് ലോക്ക്ഡൗണ്‍ നീട്ടുന്നതായി പ്രഖ്യാപിച്ചത്. ഇന്നും നാളെയും രാത്രി 9മണിവരെ കടകള്‍ പ്രവര്‍ത്തിക്കാം. ഈ രണ്ടുദിവസം പൊതുഗതാഗതവും ഉണ്ടായിരിക്കും.

സ്വകാര്യ സ്ഥാപനങ്ങളിലെയും ബാങ്കുകളിലെയും ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യണം. എടിഎമ്മുകളും പെട്രോള്‍ പമ്ബുകളും പ്രവര്‍ത്തിക്കും. കാര്‍ഷിക ആവശ്യങ്ങള്‍ക്കായുള്ള ഗതാഗതം അനുവദിച്ചിട്ടുണ്ട്. പാല്‍, പത്രം പോലുള്ള അവശ്യ സര്‍വീസുകളെയും ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

നേരത്തെ, മെയ് പത്തുമുതല്‍ 24 വരെ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നടപ്പാക്കിയിരുന്നു. കോവിഡ് വ്യാപനത്തിന് ശമനം വന്നിട്ടില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. മൂന്നാഴ്ചത്തേക്ക് സമ്ബൂര്‍ണ അടച്ചിടല്‍ വേണമെന്നായിരുന്നു ആരോഗ്യവിദഗ്ധരുടെ നിര്‍ദേശം.

Onamtraditions.com ഫേസ്ബുക് പേജ് ലൈക് ചെയ്ത് ഷെയർ ചെയ്യുന്ന തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് അത്യാകര്ഷക സമ്മാനങ്ങൾ . വിജയികൾക്ക് സാംസങ് ഗാലക്സി M12 മൊബൈൽ ഫോണും ഓണം ട്രഡിഷൻസിന്റെ വെബ്‌സൈറ്റിൽ പർച്ചേസ് ചെയ്യാൻ ഗിഫ്റ് കൂപ്പണുകളും നൽകുന്നു . ഈ ഓഫർ ജൂൺ 30 വരെ മാത്രം 👉👉👉👉 ഫേസ്ബുക് ലിങ്ക് : www.facebook.com/onamtraditions

You may also like

Leave a Comment

error: Content is protected !!
Join Our Whatsapp