റോഡുകളെ പറ്റി പരാതി അറിയിക്കാന്‍ മൊബൈല്‍ ആപ്പ് സംവിധാനം നടപ്പിലാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ജൂണ്‍ 7 മുതല്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ലഭ്യമാവുമെന്നും മന്ത്രി പറഞ്ഞു.
ആപ്പ് വഴി ലഭിക്കുന്ന പരാതികള്‍ എസ്.എം.എസ് വഴിയും ഇമെയില്‍ വഴിയും ബന്ധപ്പെട്ട എഞ്ചിനീയര്‍മാരെ അറിയിക്കും. പരാതി പരിഹരിച്ച ശേഷം വിവരം ആപ്പില്‍ അപ്ഡേറ്റ് ചെയ്യും. പരാതി നല്‍കിയവര്‍ക്ക് ആപ്പിലൂടെ തന്നെ തുടര്‍വിവരങ്ങള്‍ അറിയാന്‍ സാധിക്കും. റോഡ് മൈന്റെനന്‍സ് മാനേജ്മെന്റ് സിസ്റ്റം (ആര്‍എംഎംഎസ്) പദ്ധതിയുടെ ഭാഗമായാണ് ആപ്പ് ഓരുങ്ങുന്നത്.
തെരഞ്ഞെടുത്ത 7000 കി.മി കോര്‍ റോഡുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും സിസ്റ്റത്തില്‍ ഡിജിറ്റലൈസ് ചെയ്യും. 4000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയുടെ വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.
Onamtraditions.com ഫേസ്ബുക് പേജ് ലൈക് ചെയ്ത് ഷെയർ ചെയ്യുന്ന തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് അത്യാകര്ഷക സമ്മാനങ്ങൾ . വിജയികൾക്ക് സാംസങ് ഗാലക്സി M12 മൊബൈൽ ഫോണും ഓണം ട്രഡിഷൻസിന്റെ വെബ്സൈറ്റിൽ പർച്ചേസ് ചെയ്യാൻ ഗിഫ്റ് കൂപ്പണുകളും നൽകുന്നു . ഈ ഓഫർ ജൂൺ 30 വരെ മാത്രം 👉👉👉👉 ഫേസ്ബുക് ലിങ്ക് : www.facebook.com/onamtraditions