Home Featured കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിയമസഭയില്‍ പ്രമേയം പാസ്സാക്കും; തമിഴ്നാട് മുഖ്യമന്ത്രി

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിയമസഭയില്‍ പ്രമേയം പാസ്സാക്കും; തമിഴ്നാട് മുഖ്യമന്ത്രി

by admin

ചെന്നൈ: കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രമേയം പാസ്സാക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഇത്. സര്‍ക്കാര്‍ അത് നടപ്പാക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ ആറ് മാസമായി സമരം തുടരുകയാണ്. നിയമങ്ങള്‍പിന്‍വലിക്കാനോ കര്‍ഷകരുമായി ഫലംകാണുന്ന തരത്തില്‍ ചര്‍ച്ച നടത്താനോ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നത് ഭയാനകമാണെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയിലെ കര്‍ഷക സമരത്തിന് ആറ് മാസം തികയുന്ന ദിവസമായ ഇന്ന് രാജ്യവ്യാപകമായി കരിദിനാചരണത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് സമരക്കാര്‍. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ ഉറച്ചുപറയുമ്ബോള്‍, ഭേദഗതിയാകാമെന്നും നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.കര്‍ഷകരും കേന്ദ്രവും തമ്മില്‍ നിരവധി വട്ടം ചര്‍ച്ച നടത്തിയിട്ടും ധാരണയിലെത്താന്‍ സാധിച്ചിട്ടില്ല.

You may also like

Leave a Comment

error: Content is protected !!
Join Our Whatsapp