ചെന്നൈ: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധയേല്‍ക്കാതെ രോഗിയെ ചികിത്സിക്കാന്‍ കഴിയുന്ന നൂതന ഉപകരണം സംഭാവന നല്കി മാതൃകയാവുകയാണ് എ.വി.എ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും വേള്‍ഡ് മലയാളി കൗണ്‍സില്‍ മുന്‍ ചെയര്‍മാനുമായ എ.വി.അനൂപ്. എ.വി.എ ചോലയില്‍ ഹെല്‍ത്ത് കെയര്‍, എ.വി.എ നാച്ചുറല്‍സ് എന്നീ സ്ഥാപനങ്ങളുടെ വകയായി നിര്‍മിത ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റാസെസ് എന്ന ഉപകരണമാണ് ചെന്നൈ ഓമന്തുരാര്‍ മെഡിക്കല്‍ കോളേജ്, സ്റ്റാന്‍ലി മെഡിക്കല്‍ കോളേജ്, കില്‍പോക് മെഡിക്കല്‍ കോളേജ് എന്നിവയ്ക്ക് നല്‍കിയത്. രോഗിയുടെ അടുത്ത് ചെല്ലാതെതന്നെ പ്രധാനപ്പെട്ട രോഗവിവരങ്ങളെല്ലാം അറിയാന്‍ കഴിയുന്ന റിമോട്ട് പേഷ്യന്റ് മോണിറ്ററിംഗ് സംവിധാനമാണ് സ്റ്റാസെസ്.

തമിഴ്നാട് : സംസ്ഥാനത്ത് ബുധനാഴ്ച റിപ്പോർട്ട് ചെയ്തത് 33,764 കോവിഡ് കേസുകൾ, 475 മരണം
ഇതുവഴി രോദിയുടെ ഹൃദയമിടിപ്പ്, ഇ.സി.ജി, ശ്വാസഗതി തുടങ്ങി അഞ്ച് സുപ്രധാന ആരോഗ്യനിലകള്‍ സ്മാര്‍ട്ട് ഫോണിലൂടെയോ, ലാപ്പ്ടോപ്പിലൂടെയോ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും അറിയാനാകും. ഓമന്തുരാര്‍ മെഡിക്കല്‍ കോളേജില്‍ യന്ത്രത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം സംസ്ഥാന ആരോഗ്യസെക്രട്ടറി ജെ.രാധാകൃഷ്ണന് നിര്‍വഹിച്ചു. സ്റ്റാന്‍ലി മെഡിക്കല്‍ കോളേജിനുവേണ്ടി ഡീന്‍ ഡോ.പി.ബാലാജിയും കില്‍പോക് മെഡിക്കല്‍ കോളേജിനുവേണ്ടി ഡീന്‍ ഡോ.പി.വസന്താമണിയും യന്ത്രങ്ങള്‍ ഏറ്റുവാങ്ങി.

