Home covid19 രാജ്യത്ത് രണ്ട് ലക്ഷത്തില്‍ താഴ്‌ന്ന് പ്രതിദിന കൊവിഡ് നിരക്ക്; രോഗവ്യാപനം കൂടുതല്‍ തമിഴ്നാട്,കർണാടക,കേരളം എന്നിവിടങ്ങളിൽ

രാജ്യത്ത് രണ്ട് ലക്ഷത്തില്‍ താഴ്‌ന്ന് പ്രതിദിന കൊവിഡ് നിരക്ക്; രോഗവ്യാപനം കൂടുതല്‍ തമിഴ്നാട്,കർണാടക,കേരളം എന്നിവിടങ്ങളിൽ

by admin

ന്യൂഡല്‍ഹി: കഴിഞ്ഞ 44 ദിവസങ്ങള്‍ക്കിടെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തില്‍ താഴെ രേഖപ്പെടുത്തിയ ദിവസമാണിന്ന്. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 1.86 ലക്ഷം പേ‌ര്‍ക്കാണ്. ഇതോടെ രാജ്യത്തെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2.75 കോടിയായി. 3660 പേരാണ് 24 മണിക്കൂറിനിടെ മരണമടഞ്ഞത്. ഇതോടെ ആകെ മരണമടഞ്ഞവര്‍ 3,18,895 ആയി.

2,59,459 പേര്‍ 24 മണിക്കൂറിനിടെ രോഗമുക്കി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രോഗമുക്തി നിരക്ക് 90.34 ശതമാനമായി. 2,48,93,410 പേര്‍ രാജ്യത്ത് ഇതുവരെ രോഗമുക്തി നേടി. പ്രതിദിന കേസ് പോസി‌റ്റിവി‌റ്റി നിരത്തും ഏറെ നാളിന് ശേഷം 10 ശതമാനത്തിന് താഴെയെത്തി. 9 ശതമാനമാണ് ഇന്ന്.

ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേ‌റ്റര്‍ ജനവിരുദ്ധ നയങ്ങള്‍ ദ്വീപ് ജനതയെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു; അഡ്മിനിസ്‌ട്രേ‌റ്ററെ തിരികെവിളിക്കണമെന്ന് സ്‌റ്റാലിന്‍

ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 63.94 ശതമാനവും അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. ഇതില്‍ തമിഴ്നാ‌ട്ടിലാണ് ഇന്നലത്തേതുപോലെ ഇന്നും രോഗികള്‍ കൂടുതല്‍. 17.9 ശതമാനം രോഗികളും ഇവിടെനിന്നാണ്.

33,361 പുതിയ കേസുകളാണ് തമിഴ്‌നാട്ടിലുള‌ളത്. രണ്ടാമതുള‌ള കര്‍ണാടകയില്‍ 24,214 കേസുകള്‍. മൂന്നാമതുള‌ള കേരളവുമായി ചെറിയ വ്യത്യാസമാണ് കര്‍ണാടകയ്‌ക്ക്. കേരളത്തില്‍ 24,166 കേസുകളാണ് ഇന്നലെ സ്ഥിരീകരിച്ചത്. മഹാരാഷ്‌ട്ര 21,273, ആന്ധ്ര 16,167. ഇതുവരെ രാജ്യത്ത് നടത്തിയ പരിശോധനകള്‍ 34 കോടിയുടെ അടുത്താണ്. ഇന്നലെ മാത്രം 20,70,508 സാമ്ബിളുകള്‍ പരിശോധിച്ചു.

തമിഴ്നാട് : ഇന്ന് 33,361 പേർക്ക് കോവിഡ് ;ചെന്നൈയിൽ 2779 പേർക്ക് – ഇന്നത്തെ കോവിഡ് കണക്കുകൾ പരിശോധിക്കാം

Onamtraditions.com ഫേസ്ബുക് പേജ് ലൈക് ചെയ്ത് ഷെയർ ചെയ്യുന്ന തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് അത്യാകര്ഷക സമ്മാനങ്ങൾ . വിജയികൾക്ക് സാംസങ് ഗാലക്സി M12 മൊബൈൽ ഫോണും ഓണം ട്രഡിഷൻസിന്റെ വെബ്‌സൈറ്റിൽ പർച്ചേസ് ചെയ്യാൻ ഗിഫ്റ് കൂപ്പണുകളും നൽകുന്നു . ഈ ഓഫർ ജൂൺ 30 വരെ മാത്രം 👉👉👉👉 ഫേസ്ബുക് ലിങ്ക് : www.facebook.com/onamtraditions

You may also like

Leave a Comment

error: Content is protected !!
Join Our Whatsapp