ചെന്നൈ : തമിഴ്നാട് മുൻ മന്ത്രി മണികണ്ഠനെതിരെ ലൈംഗിക പീഡന ആരോപണം .നടി ചാന്ദിനി ചെന്നൈ കമ്മീഷണർ ഓഫീസിലെത്തി തെളിവുകളോടെ പരാതി നൽകി

മുൻ എ.ഡി.എം.കെ മന്ത്രി മണികണ്ഠനെതിരെ അഞ്ചുവർഷമായി ഒരുമിച്ച് താമസിച്ചുവെന്നും വിവാഹം കഴിക്കാൻ വിസമ്മതിച്ചതായും ‘നാഡോഡിഗൽ’ സിനിമയിലൂടെ പ്രശസ്തയായ നടി ചാന്ദിനി പരാതി നൽകി. അയാൾ തന്നെ ഗർഭിണിയാക്കുകയും ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്തു. കൊലയാളികളെ ഉപയോഗിച്ചു കൊല്ലുമെന്നും പുറത്തു പറഞ്ഞാൽ അവരുടെ സ്വകാര്യ ഫോട്ടോകൾ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തുന്നതായും ചാന്ദിനി ചെന്നൈ കമ്മീഷണർ ഓഫീസിലെത്തി പരാതി നൽകി .
തമിഴ്‌നാട്ടിൽ 7 ദിവസം കൂടി ലോക്ക്ഡൗൺ നീട്ടി ; ജൂൺ 7 വരെ സമ്പൂർണ്ണ അടച്ചിടൽ

അന്നത്തെ മുഖ്യമന്ത്രി എടപ്പടി പളനിസ്വാമിക്കെതിരെ ടിടിവി ദിനകരനുമായി ഒത്തുചേർന്ന 18 എംഎൽഎമാരിൽ ഒരാളാണ് മണികണ്ഠൻ , അതെ തുടർന്ന് മന്ത്രി സ്ഥാനം നഷ്ടപ്പെടുകയായിരുന്നു .
‘നാടോടികൾ’ സിനിമയ്ക്ക് പുറമെ മലേഷ്യൻ പൗരനായ ചാന്ദിനി ‘വാഗായ് സൂഡ വാ’ യിലും അഭിനയിച്ചിട്ടുണ്ട്. നിലവിൽ ഐശ്വര്യ ദത്തയും ബിഗ് ബോസ് താരം ജൂലിയും അഭിനയിക്കുന്ന’ പബ് ‘എന്ന സിനിമയുടെ ഭാഗമാണ്.
ചെന്നൈ മലയാളി വാർത്തകളുടെ അപ്ഡേറ്റുകൾക്ക്
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
👉 Whatsapp https://chat.whatsapp.com/I7wOVFE0hHEHIQJH3oxQdZ അല്ലെങ്കിൽ 7676750627 എന്ന നമ്പറിൽ ഹായ് എന്ന് മെസ്സേജ് ചെയ്യാം
