സംസ്ഥാനത്ത് ലോക്ഡൗൺ ജൂൺ ഒൻപതു വരെ നീട്ടും. കയർ, കശുവണ്ടി ഫാക്ടറികൾക്ക് 50 % ജീവനക്കാരെ വച്ച് പ്രവർത്തിക്കാം. മദ്യശാലകൾ ഉടൻ തുറക്കില്ല. ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്കും പ്രവർത്തനാനുമതി നൽകിയേക്കും. ഇളവുകൾ സംബന്ധിച്ച അന്തിമ തീരുമാനം മുഖ്യമന്ത്രി കൈക്കൊള്ളും.

ഉച്ചക്ക് ശേഷം ചേരുന്ന കോവിഡ് അവലോകന യോഗത്തിലാവും അന്തിമ തീരുമാനം കൈക്കൊള്ളുക. തീരുമാനം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിക്കും. ഇളവുകൾ ഘട്ടം ഘട്ടമായി നൽകുന്നതാണ് പരിഗണനയിലുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ താഴെ എത്തിയാലെ നിയന്ത്രണങ്ങൾ ഇളവുചെയ്യാവൂ എന്നാണ് വിദഗ്ധരുടെ അഭിപ്രായം. 16.4 ആണ് കഴിഞ്ഞ 24 മണിക്കൂറിലെ ടിപിആർ, നേരത്തെ ട്രിപ്പിൾലോക്ക് ഡൗൺ ഏർപ്പെടുത്തിയ നാല് ജില്ലകളിലും ടിപിആർ കൂടുതലാണ്. ഏതൊക്കെ മേഖലകളിൽ ഇളവ് നൽകണമെന്നത് സംബന്ധിച്ച് വിവിധ വകുപ്പുകളുടെ അഭിപ്രായം ആരായും തീവ്രരോഗവ്യാപനം വന്നതിനാൽ അതിന ശ്രദ്ധയോടെയാണ് സർക്കാർ ഇക്കാര്യത്തെ സമീപിക്കുന്നത്.

