Home Featured രാജ്യത്തിനായി വീരമൃത്യു വരിച്ച പ്രിയതമന്റെ സ്വപ്നങ്ങള്‍ തന്റേത് കൂടിയാണെന്ന് തെളിയിച്ച്‌ നികിത കൗള്‍.ധീരവനിതയ്ക്ക് രാജ്യത്തിന്റെ സല്യൂട്ട്

രാജ്യത്തിനായി വീരമൃത്യു വരിച്ച പ്രിയതമന്റെ സ്വപ്നങ്ങള്‍ തന്റേത് കൂടിയാണെന്ന് തെളിയിച്ച്‌ നികിത കൗള്‍.ധീരവനിതയ്ക്ക് രാജ്യത്തിന്റെ സല്യൂട്ട്

by admin

ചെന്നൈ: രാജ്യത്തിനായി വീരമൃത്യു വരിച്ച പ്രിയതമന്റെ സ്വപ്നങ്ങള്‍ തന്റേത് കൂടിയാണെന്ന് തെളിയിച്ച്‌ പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച മേജര്‍ വിഭൂതി ശങ്കര്‍ ധൗണ്ഡ്യാലിന്റെ ഭാര്യ നികിത കൗള്‍.

രണ്ട് വര്‍ഷം മുമ്ബ് നിതിത കൗള്‍ എന്ന യുവതിയുടെ വേദന നിറഞ്ഞ ചിത്രം രാജ്യമെങ്ങും കണ്ണീരോടെ നെഞ്ചേറ്റിയിരുന്നു. കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ഭര്‍ത്താവ് മേജര്‍ വിഭുതി ശങ്കര്‍ ധൗണ്ടിയാലിന്റെ പതാക പൊതിഞ്ഞ മൃതദേഹത്തിനരികെ കണ്ണീരോടെ നില്‍ക്കുകയായിരുന്നു അന്ന് നികിത കൗള്‍. 

വിവാഹം കഴിഞ്ഞ് വെറും 10 മാസമായിപ്പോഴേക്കും നികിതക്ക് ഭര്‍ത്താവിനെ നഷ്ടപ്പെട്ടു. അവിടെ തളര്‍ന്നിരിക്കാന്‍ നികിത തയാറായില്ല. ഭര്‍ത്താവിന്റെ പാത തിരഞ്ഞെടുക്കാന്‍ അവര്‍ സധൈര്യം മുന്നോട്ടുവന്നു. ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കുമ്ബോള്‍, വേദന കടിച്ചമര്‍ത്തി മേജര്‍ വിഭൂതി ശങ്കറിന്റെ സ്വപ്നം കൂടിയാണ് നികിത ഏറ്റെടുത്തത്. അന്നു പ്രിയപ്പെട്ടവന്റെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങുമ്ബോള്‍ 27 വയസായിരുന്നു നികിതയുടെ പ്രായം.

ഇപ്പോള്‍, രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഭര്‍ത്താവ് തുടങ്ങിവെച്ച ദൗത്യം നികിത ഏറ്റെടുക്കുകയാണ്. ഇന്ന് നികിത ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാണ്, ലഫ്റ്റനന്റ് നികിത കൗള്‍ ധൗണ്ഡ്യാല്‍. ചെന്നൈയിലെ ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയില്‍നിന്ന് ശനിയാഴ്ച പാസ് ഔട്ടായ 31 ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ വനിതാ കേഡറ്റുകളില്‍ ഒരാള്‍.

You may also like

Leave a Comment

error: Content is protected !!
Join Our Whatsapp