Home covid19 വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി അതിർത്തി കടക്കാൻ ശ്രമം;കേരള-കർണാടക അതിർത്തിയിൽ 3 മലയാളികളെ അറസ്റ്റു ചെയ്തു

വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി അതിർത്തി കടക്കാൻ ശ്രമം;കേരള-കർണാടക അതിർത്തിയിൽ 3 മലയാളികളെ അറസ്റ്റു ചെയ്തു

by admin

വീരാജ്പേട്ട : ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായിരിക്കെ കണ്ണൂർ ഇരിട്ടിയിൽ നിന്നും കുടകിലേക്കു വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി കടക്കാൻ ശ്രമിച്ച 3 മലയാളികൾ അറസ്റ്റിൽ .

ഇരിട്ടിക്കടുത്തുള്ള പേരട്ടയിൽനിന്ന് കുടകിലേക്ക് ലോറിയിൽ ചെങ്കല്ലുമായി വരുകയായിരുന്ന കണ്ണൂർ കൂട്ടുപുഴ സ്വദേശികളായ നൗഷാദ് (34), വിഷ്ണു പ്രസാദ് (28), അരുൺ വർഗീസ് (19) എന്നിവരാണ് അറസ്റ്റിലായത്. പേരമ്പാടി ചെക്പോസ്റ്റിൽ കോവിഡ് സർട്ടിഫിക്കറ്റ് പോലീസ് ആവശ്യപ്പെട്ടു. നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ കാണിച്ചെങ്കിലും പരിശോധനയിൽ വ്യാജമാണെന്ന് തെളിഞ്ഞു. കോടതിയിൽ ഹാജരാക്കിയ മൂന്നു പേരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ലോറി പോലീസ് പിടിച്ചെടുക്കുകയും ചെയ്തു.

ബാംഗ്ലൂർ മലയാളി വാർത്തകളുടെ (www.bangaloremalayali.in)
ഏറ്റവും പുതിയ അപ്ഡേറ്റുകൾ നിങ്ങള്ക്ക് ലഭിക്കാൻ ഞങ്ങളെ ഫോള്ളോ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്കുകൾ* 👉Facebook- https://www.facebook.com/bangaloremalayalimedia/ 👉Telegram- https://t.me/bangaloremalayalinews 👉 Whatsapp- https://chat.whatsapp.com/IUZ9GMAww6RJWr24XTXqag അല്ലെങ്കിൽ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം

You may also like

Leave a Comment

error: Content is protected !!
Join Our Whatsapp