Home Uncategorized ഫേസ്ബുക് നിരോധന ഭീതിയിൽ തരംഗമായി മാറിയ “ക്ലബ് ഹൌസ് ” വിനയാകുമോ ? പ്രതികരിച്ചു പൃഥ്വിരാജും ദുൽക്കറും ;ക്ലബ് ഹൌസ് നെ കുറിച്ച് കൂടുതൽ അറിയാം

ഫേസ്ബുക് നിരോധന ഭീതിയിൽ തരംഗമായി മാറിയ “ക്ലബ് ഹൌസ് ” വിനയാകുമോ ? പ്രതികരിച്ചു പൃഥ്വിരാജും ദുൽക്കറും ;ക്ലബ് ഹൌസ് നെ കുറിച്ച് കൂടുതൽ അറിയാം

by admin

തങ്ങളുടെ പേരിലുള്ളതെന്ന മട്ടില്‍ സോഷ്യല്‍ മീഡിയാ ആപ്പായ ‘ക്ളബ്ഹൗസി’ല്‍ കാണുന്നത് വ്യാജ അക്കൗണ്ടുകളാണെന്ന് വ്യക്തമാക്കി മലയാളത്തിലെ യുവതാരങ്ങളായ പൃഥ്വിരാജും ദുല്‍ഖര്‍ സല്‍മാനും. വ്യാജ അക്കൗണ്ടുകളുടെ സ്ക്രീന്‍ഷോട്ടുകള്‍ പങ്കുവച്ചുകൊണ്ട് ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വഴിയാണ് ഇക്കാര്യം പറഞ്ഞത്.

പൃഥ്വിരാജിന്റെ ഇന്‍സ്റ്റാഗ്രാം നാമമായ ‘ദ റിയല്‍ പൃഥ്വി’ ഉപയോഗിച്ചുകൊണ്ടാണ് നടന്റെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന് കാണാം. ദുല്‍ഖര്‍ പങ്കുവച്ച വ്യാജ അക്കൗണ്ടുകളില്‍ ഒന്നിനാകട്ടെ ആറായിരത്തിലധികം ഫോളോവേഴ്സ് ഉണ്ട്.

തമിഴ്‌നാട്ടില്‍ ഇന്ന് 27,936 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു;ഇന്നത്തെ വിശദമായ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം

ഈ അക്കൗണ്ടുകള്‍ തന്റേതല്ലെന്നും തന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ചുകൊണ്ട് വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിക്കുന്നത് ഒരു രീതിയിലും നല്ല കാര്യമല്ലെന്നും ദുല്‍ഖര്‍ സല്‍മാന്‍ വ്യക്തമാക്കുന്നു. താന്‍ ‘ക്ളബ്ഹൗസി’ല്‍ ഇല്ലെന്ന് തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറി വഴിയാണ് പൃഥ്വിരാജ് വ്യക്തമാക്കിയത്. ഓഡിയോ അടിസ്ഥാനമാക്കിയ ഒരു സോഷ്യല്‍ മീഡിയാ ഡിസ്കഷന്‍ പ്ലാറ്റ്ഫോമാണ് ‘ക്ളബ്ഹൗസ്’.

കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 16,604 പേർക്ക് .411 കോവിഡ് മരണങ്ങൾ.

ക്ഷണം ലഭിച്ചാല്‍ മാത്രം, ഈ ആപ്പിന്റെ ഭാഗമായി ചാറ്റ് റൂമുകളിലെ ചര്‍ച്ചകളില്‍ പങ്കാളികളാകാന്‍ സാധിക്കും. 2020 മാര്‍ച്ചില്‍ പുറത്തിറങ്ങിയ ആപ്പിന്റെ ഇന്ന് ലോകമാകമാനം വന്‍ പ്രചാരമാണ് ലഭിക്കുന്നത്. അടുത്തിടെ ഇത് കേരളത്തിലും തരംഗമായി മാറിയിട്ടുണ്ട്. ആല്‍ഫാ എക്സ്പ്ലോറേഷനുവേണ്ടി പോള്‍ ഡേവിസണ്‍, റോഹന്‍ സെത്ത് എന്നിവരാണ് ഈ ആപ്പ് വികസിപ്പിച്ചെടുത്തത്.

കോവിഡ്-26, കോവിഡ്-32 ; കോവിഡ് 19നു ശേഷം വരാൻ പോകുന്ന മഹാമാരികൾ : ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ ആരോഗ്യ വിദഗ്ധര്‍

You may also like

Leave a Comment

error: Content is protected !!
Join Our Whatsapp