Home covid19 തമിഴ്നാട്ടില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുന്നു ; അതിർത്തി ഗ്രമങ്ങളിൽ തിരക്ക് കൂടി

തമിഴ്നാട്ടില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുന്നു ; അതിർത്തി ഗ്രമങ്ങളിൽ തിരക്ക് കൂടി

by admin

വെള്ളറട: ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ തിരക്ക് കൂടി. തമിഴ്നാട്ടില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുന്നതിനാല്‍ കടകമ്ബോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. ഇത് കാരണം ജനങ്ങള്‍ പനച്ചമൂട് ചെറിയകൊല്ല ,​ കുന്നത്തുകാല്‍,​ പ്രദേശങ്ങളില്‍ വ്യാപകമായി സാധനങ്ങള്‍ വാങ്ങാനെത്തിയതോടെയാണ് തിരക്ക് വര്‍ദ്ധിച്ചത്.

തമിഴ്‌നാട്ടില്‍ ഇന്ന് 27,936 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു;ഇന്നത്തെ വിശദമായ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം

ആഴ്ചകള്‍ക്കു ശേഷം മത്സ്യവുമായി കച്ചവടക്കാരും റോഡുവക്കുകളില്‍ സ്ഥാനം പിടിച്ചതോടെ തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതെയായി. അതിര്‍ത്തിയിലെ പഞ്ചായത്ത് പ്രദേശങ്ങളില്‍ കൊവിഡിന് നേരിയ ശമനം വന്ന് തുടങ്ങിയതേയുള്ളു. വെള്ളറട, കുന്നത്തുകാല്‍,​ പഞ്ചായത്തുകളില്‍ രോഗികളുടെ എണ്ണത്തില്‍ വലിയ കുറവ് വന്നിട്ടില്ല. തിരക്കുകള്‍ കൂടിയാല്‍ ഇനിയും രോഗികള്‍ വര്‍ദ്ധിക്കാന്‍ സാദ്ധ്യത വളരെ കൂടുതലാണ്

You may also like

Leave a Comment

error: Content is protected !!
Join Our Whatsapp