Home Uncategorized ചെന്നൈ ; ആശ്വാസമാകുന്ന കോവിഡ് കണക്കുകൾ ; ഈ മൂന്നു പ്രദേശങ്ങളിൽ മാത്രം സ്ഥിതി ആശങ്കജനകം

ചെന്നൈ ; ആശ്വാസമാകുന്ന കോവിഡ് കണക്കുകൾ ; ഈ മൂന്നു പ്രദേശങ്ങളിൽ മാത്രം സ്ഥിതി ആശങ്കജനകം

by admin

ചെന്നൈ : കോവിഡ് ബാധയിൽ രാജ്യത്തു മുന്നിൽ നിന്നിരുന്ന ചെന്നൈ നഗരം പതിയെ കര കയറുകയാണ് .മെയ് മധ്യത്തിൽ 7500 കേസുകൾ വരെ പ്രതിദിനം റിപ്പോർട്ട് ചെയ്ത നഗരത്തിൽ ഇപ്പോൾ 2000 ത്തോളം കേസുകളായി കുറഞ്ഞിട്ടുണ്ട്

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ, നഗരത്തിൽ ദിവസേന റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം 34% കുറഞ്ഞു. എന്നിരുന്നാലും, ഇടിവ് എല്ലാ മേഖലകളിലും പ്രതിഫലിച്ചില്ല . ചെന്നൈയിലെ ഭൂരിഭാഗവും പ്രദേശങ്ങളിലും കുത്തനെ ഇടിവ് രേഖപ്പെടുത്തിയപ്പോൾ തോണ്ടിയാർപേട്ട്, റോയപുരം, തിരു വി ക നഗർ എന്നിവയിൽ കാര്യമായ കുറവ് ഇല്ലാത്തതും ആശങ്ക നൽകുന്നു .

നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 34% കുറവുണ്ടായപ്പോൾ, ഈ മൂന്ന് മേഖലകളിലെ കേസുകൾ യഥാക്രമം 8%, 10%, 16% മാത്രം കുറഞ്ഞു. സമ്പൂർണ്ണ കണക്കുകളിൽ, ഈ മൂന്ന് സോണുകളിലും ദിവസേന റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം മെയ് 25 മുതൽ 31 വരെ 485 ആയിരുന്നു, ജൂൺ 1 മുതൽ 7 വരെ ഇത് 429 ആയി കുറഞ്ഞു.

തമിഴ്‌നാട്ടിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 18023 പേർക്ക്.ഇന്നത്തെ കോവിഡ് റിപ്പോർട്ട് വായിക്കാം(08/june)

ഇതിനു വിപരീതമായി, അണ്ണാ നഗർ മേഖലയിൽ, പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം 50% കുറഞ്ഞ് 168 ആയി. കഴിഞ്ഞ ആഴ്ച ഇത് 309 ആയിരുന്നു.കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു ലക്ഷം ജനസംഖ്യയിൽ കേസുകൾ പരിഗണിക്കുമ്പോഴും മേൽ പറഞ്ഞ മൂന്ന് സോണുകൾ വേറിട്ടു നിന്നു

എന്നിരുന്നാലും, ജനസാന്ദ്രത കൂടുതലുള്ള ഈ സോണുകൾ കഴിഞ്ഞ രണ്ടാഴ്ചയായി ഏകദേശം ഒരേ തരത്തിൽ മാറ്റമില്ലാതെ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, ഇപ്പോൾ പ്രാബല്യത്തിൽ വന്ന ലോക്ക്ഡൗൺ ഇളവുകളാണ് ഇവിടെ കേസുകൾ കുറയാത്തതിനുള്ള മറ്റൊരു കാരണം

എന്‍ 95 മാസ്‌ക് 22 രൂപ, പിപിഇ കിറ്റ് യൂണിറ്റിന് 273 രൂപ,പള്‍സ് ഓക്‌സിമീറ്ററിന് 1500; തമിഴ്‌നാട്ടില്‍ വില നിശ്ചയിച്ചു

ടീനാംപേട്ട്, അഡയാർ, വലസരാവക്കം, മാധവരം, കോഡമ്പാക്കം എന്നെ മേഖലകളിലെ കോവിടിന്റെ കുറവ് ചെന്നൈ നഗരത്തിന്റെ ശരാശരിയേക്കാൾ കുറവാണു .ഈ സോണുകൾ പ്രതീക്ഷ നൽകുകയും ചെയ്യുന്നു .

ചെന്നൈ നഗരത്തിൽ നിരീക്ഷണവും കരുതലും ശക്തമാക്കുമെന്നും , മേൽ പറഞ്ഞ മൂന്നു ത്രീവ്ര ബാധിത പ്രദേശങ്ങളിൽ പ്രത്യേക പരിഗണയിൽ കൊണ്ട് വരുമെന്നും ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ കമ്മീഷണർ ഗഗൻ‌ദീപ് സിംഗ് ബേദി പറഞ്ഞു,

കേസുകൾ കുറയുമ്പോഴും പരിശോധനകൾ കുറയുന്നില്ല, ഇത് 32,000 ആയി ഉയർത്തി . ഇതിനുപുറമെ, സ്വകാര്യ ആശുപത്രികൾ, സ്കാൻ സെന്ററുകൾ, ഫാർമസികൾ എന്നിവയോട് COVID-19 ഉള്ള രോഗലക്ഷണങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട് ,ജാഗ്രതയിൽ തന്നെയാണ് ഞങ്ങൾ ”അദ്ദേഹം പറഞ്ഞു.

ഈ മൂന്ന് സോണുകളിൽ പോലും ടെസ്റ്റ് പോസിറ്റിവിറ്റി വളരെ കുറവാണെന്ന് എടുത്തുകാട്ടിയ അദ്ദേഹം, ഈ സോണുകളിലെ ചില മേഖലകളിലും പ്രതിരോധ കുത്തിവയ്പ്പുകൾ പരിഗണിയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്ടില്‍ 23 ശതമാനം പേരിലും കൊവിഡ് ആന്റിബോഡിയുടെ സാന്നിധ്യം

You may also like

Leave a Comment

error: Content is protected !!
Join Our Whatsapp