
ചെന്നൈ: തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടി. ഈ മാസം 21 വരെ ലോക്ക്ഡൗണ്‍ നീട്ടാനാണ് തീരുമാനമായത്. എന്നാല്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവുണ്ട്.
27 നോണ്‍ ഹോട്ട്സ്പോട്ട് ജില്ലകളില്‍ സലൂണ്‍, ബ്യൂട്ടിപാര്‍ലറുകള്‍, സ്പാ എന്നിവിടങ്ങളില്‍ 50 ശതമാനം ജീവനക്കാരെ മാത്രം ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തിക്കാന്‍ അനുമതി നല്കി. രാവിലെ ആറ് മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് പ്രവര്‍ത്തന സമയം. എന്നാല്‍ ഇവിടെ എയര്‍കണ്ടീഷണറുകള്‍ ഉപയോഗിക്കാന്‍ അനുമതിയില്ല.
രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെ മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കും. വൈകുന്നേരം ആറ് മുതല്‍ രാത്രി ഒന്‍പത് വരെ പാര്‍ക്കുകള്‍ തുറക്കാന്‍ അനുമതി നല്കി.
കേരളത്തിൽ ഇന്ന് 14,233 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ടിപി ആർ 13.29
വിദ്യാര്‍ഥികളുടെ ക്ലാസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. എന്നാല്‍ സ്കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നതിന് അനുമതിയുണ്ട്.
ജൂൺ 16 മുതൽ 9 ട്രൈനുകൾ സർവീസ് ആരംഭിക്കും; ഏതൊക്കെ സർവീസുകൾ എന്നു നോക്കാം

