
ചെന്നൈ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടച്ചുപൂട്ടിയ മദ്യഷോപ്പുകള്‍ തമിഴ്നാട്ടില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് മദ്യശാലകള്‍ തുറക്കാന്‍ തീരുമാനമായത്. തമിഴ്നാട് സര്‍ക്കാറിന്റെ ബിവറേജസ് ഔട്ട്ലെറ്റുകള് മാത്രമാണ് തുറന്നത്.
രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് പ്രവര്‍ത്തന സമയം അനുവദിച്ചിട്ടുള്ളത്. ജനക്കൂട്ടത്തിനിടയില്‍ സാമൂഹിക അകലം കര്‍ശനമായി ഉറപ്പുവരുത്തണമെന്നും മാസ്ക് ധരിക്കാത്തവര്‍ക്ക് മദ്യം നല്‍കേണ്ടതില്ല എന്നുമാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. തമിഴ്നാട്ടില്‍ മദ്യശാലകള്‍ തുറന്നതിനാല്‍ കേരളത്തില്‍ നിന്ന് മദ്യം വാങ്ങാന്‍ ആളുകള്‍ എത്തുമെന്ന് കണ്ട് അതിര്‍ത്തി പ്രദേശമായ കന്യാകുമാരി ജില്ലയിലെ കൊല്ലങ്കോട്, ഊരമ്ബ്, കളിയിക്കാവിള, കന്നുമ്മാമൂട് എന്നിവിടങ്ങളിലെ മദ്യശാലകള്‍ തുറന്നില്ല.
