Home covid19 ചെന്നൈയിൽ കൂടുതൽ ഇളവുകൾ ; ഇ- പാസ് വേണ്ട; തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ 28 വരെ നീട്ടി

ചെന്നൈയിൽ കൂടുതൽ ഇളവുകൾ ; ഇ- പാസ് വേണ്ട; തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ 28 വരെ നീട്ടി

by admin

ചെന്നൈ: കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് കൂടുതല്‍ ഇളവുകളോടെ തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 28 വരെ നീട്ടി. നാലുജില്ലകളില്‍ ജില്ലാനന്തര യാത്രകളും പൊതുഗതാഗതവും അനുവദിച്ചു. ചെന്നൈയില്‍ 50 ശതമാനം യാത്രക്കാരുമായി സര്‍വീസ് നടത്താന്‍ മെട്രോയ്ക്ക് അനുമതി നല്‍കി.

തമിഴ്‌നാട്ടില്‍ ഓരോ ദിവസം കഴിയുന്തോറും കോവിഡ് വ്യാപനം കുറയുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ചെന്നൈയിലും മൂന്ന് സമീപ ജില്ലകളിലും കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. സിറ്റി ബസുകള്‍ തിങ്കളാഴ്ച മുതല്‍ സര്‍വീസ് പുനരാരംഭിക്കും. ഗ്രാമപ്രദേശങ്ങളിലും ബസുകള്‍ ഓടിക്കാം. ചെന്നൈയ്ക്ക് പുറമേ ചെങ്കല്‍പ്പെട്ട്, കാഞ്ചിപുരം, തിരുവാല്ലൂര്‍ ജില്ലകളിലാണ് ഇളവുകള്‍ അനുവദിച്ചത്.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ എടുക്കാതെ തന്നെ ഈ നാലുജില്ലകളില്‍ യാത്ര ചെയ്യാനാണ് അനുമതി നല്‍കിയത്. മെയ് 17 മുതല്‍ ജില്ലാനന്തര യാത്രകള്‍ നിയന്ത്രിച്ചിരിക്കുകയാണ്. അവശ്യസേവനങ്ങള്‍ക്ക് മാത്രമാണ് അനുമതി ഉണ്ടായിരുന്നത്. ഇതിലാണ് ഇളവ് അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. ഈ നാലു ജില്ലകളില്‍ നിന്ന് മറ്റു ജില്ലകളിലേക്ക് യാത്ര ചെയ്യുമ്ബോള്‍ ഇ-പാസ് വേണമെന്ന നിബന്ധന തുടരും. ഈ ജില്ലകളില്‍ കല്യാണത്തിന് പരമാവധി 50 പേര്‍ക്ക് വരെ പങ്കെടുക്കാമെന്നും ഉത്തരവില്‍ പറയുന്നു.

തമിഴ്‌നാട് വീണ്ടും ലോക് ഡൗണ്‍ നീട്ടി

You may also like

Leave a Comment

error: Content is protected !!
Join Our Whatsapp