ചെന്നൈ: തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ വീണ്ടും നീട്ടി. ഈ മാസം 28 വരെയാണ് ലോക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ നിരവധി ഇളവുകള്പ്രഖ്യാപിച്ചിട്ടുണ്ട്. മെട്രോ ട്രെയിനുകള്‍ക്ക് അമ്ബത് ശതമാനം യാത്രക്കാരുമായി സര്‍വീസ് നടത്താം. സിനിമാ, സീരിയല്‍ ഷൂട്ടിംഗുകള്‍ക്ക് നൂറില്‍ താഴെ
ആളുകള്‍ മാത്രമേ പങ്കെടുക്കാന്‍ പാടുളളൂ. ട്രാന്‍സ്പോര്‍ട്ട് ബസുകളും 50 ശതമാനം യാത്രക്കാരുമായി മാത്രം സര്‍വീസ് നടത്താം. എന്നാല്‍ ചെന്നൈ, തിരുവാലൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് എന്നിവിടങ്ങളില്‍ മാത്രമേ ബസ് സര്‍വീസ് അനുവദിച്ചിട്ടുള്ളൂ. ഈ മേഖലകളില്‍ കണ്ണടക്കടകളും , ചെരിപ്പുകടകളും തുറക്കാനും
അനുമതി നല്‍കിയിട്ടുണ്ട്.റോഡരികിലുളള ഹോട്ടലുകള്‍ വൈകുന്നേരം ആറ് മണി മുതല്‍ ഏഴ് മണി വരെ പാഴ്സല്‍ നല്കാന് മാത്രമേ അനുവാദം നല്‍കിയിട്ടുള്ളൂ