ചെന്നൈ: തമിഴ്നാട്ടില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ജൂലൈ 5 വരെ നീട്ടി. എന്നാല്‍, ചെന്നൈ, ചെംഗല്‍പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍ എന്നിവിടങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചു.
ഷോപ്പിങ് മാളുകള്‍, ജ്വല്ലറി സ്റ്റോറുകള്‍, ടെക്സ്റ്റൈല്‍ ഷോറൂമുകള്‍, ആരാധനാലയങ്ങള്‍ എന്നിവ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കി. 50 ശതമാനം ജീവനക്കാരോടെ ടെക്സ്റ്റൈല്‍സ്, ജ്വല്ലറി ഷോറൂമുകള്‍ രാത്രി 7 മണി വരെ പ്രവര്‍ത്തിക്കാം. എയര്‍ കണ്ടീഷനിംഗ് ഇല്ലാതെ മാളുകള്‍ രാവിലെ 9 മുതല്‍ രാത്രി 7 വരെ തുറക്കാം.
സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് 100 ശതമാനം തൊഴിലാളികളുമായി പ്രവര്‍ത്തിക്കാം. ബീച്ചുകളില്‍ നടത്തത്തിന് രാവിലെ 5 മുതല്‍ രാത്രി 9 വരെ അനുമതി നല്‍കിയിട്ടുണ്ട്. റെസ്റ്റോറന്റുകളില്‍ ടേക്ക്അവേയും ഡെലിവറി സേവനങ്ങളും മാത്രമാണ് അനുവദിച്ചിട്ടുള്ളത്.