ചെന്നൈ: മുന്‍മന്ത്രി സി.വി ഷണ്മുഖനെ ഭീഷണിപ്പെടുത്തിയ കേസില്‍ അണ്ണാഡി.എം.കെ മുന്‍ നേതാവ് ശശികലക്കും അനുയായികള്‍ക്കുമെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. വില്ലുപുരം ജില്ലയിലെ റോഷണൈ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ശശികലക്കും 501 അനുയായികള്‍ക്കുമെതിരെയാണ് കേസ്. അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു. ശശികലയില്‍ നിന്നും ഏകദേശം 500 വധഭീഷണി കോളുകള്‍ ലഭിച്ചെന്ന് ഷണ്മുഖം പരാതിയില്‍ പറഞ്ഞു.ജൂണ്‍ 9നാണ് ഷണ്മുഖം പരാതി നല്‍കിയത്. ജൂണ്‍ 7ന് ശശികലക്കെതിരെ പ്രസ്താവന നടത്തിയതിനുശേഷം വധഭീഷണി കൂടി വരുന്നതായും അദ്ദേഹം പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സോഷ്യമീഡിയയിലൂടെയും ഫോണിലൂടെയും വധഭീഷണി ലഭിച്ചതായി സി.വി ഷണ്മുഖം പരാതിപ്പെട്ടു.