Home Featured ജാതി വിവേചനം; മദ്രാസ് ഐ ഐ ടിയില്‍ മലയാളി അധ്യാപകന്‍ രാജിവെച്ചു

ജാതി വിവേചനം; മദ്രാസ് ഐ ഐ ടിയില്‍ മലയാളി അധ്യാപകന്‍ രാജിവെച്ചു

by admin

ചെന്നൈ : മദ്രാസ് ഐ ഐ ടിയില കടുത്ത ജാതി വിവേചനത്തെ തുടര്‍ന്നുള്ള മാനസിക പ്രയാത്തില്‍ മലയാളി അധ്യാപകന്‍ രാജിവച്ചു. ഹുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് (എച്ച്‌ എസ് എസ്) വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫ. വിപിന്‍ പി വീട്ടിലാണ് രാജിവെച്ചത്.

2019 മുതല്‍ താന്‍ കടുത്ത ജാതി വിവേചനം നേരിടുകയാണെന്ന് ഇ-മെയില്‍ മുഖേന വകുപ്പ് മേധാവിക്ക് അയച്ച രാജിക്കത്തില്‍ വിപിന്‍ പറയുന്നു. മദ്രാസ് ഐ ഐ ടിയില്‍ നടക്കുന്ന ജാതിവിവേചനത്തെകുറിച്ച്‌ പഠിക്കാന്‍ കമ്മിറ്റിയെ നിയമിക്കണമെന്നും വിപിന്‍ ആവശ്യപ്പെട്ടു. 2019 മലയാളി വിദ്യാര്‍ഥിയായ ഫാത്വിമ ലത്വീഫ് മദ്രാസ് ഐ ഐ ടിയില്‍ ജീവനൊടുക്കിയിരുന്നു അധ്യാപകരില്‍ നിന്നടക്കം കടുത്ത മത- ജാതീയ വിവേചനം നേരിട്ടതായി ഫാത്വിമ കുറിപ്പില്‍ എഴുതിയിരുന്നു.

അതിനിടെ മദ്രാസ് ഐ ഐ ടിയില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ ഉണ്ണികൃഷ്ണന്‍ നായരാണ് മരിച്ചത്. ലാബിന് സമീപത്തെ ഒഴിഞ്ഞ പറമ്ബില്‍ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

You may also like

Leave a Comment

error: Content is protected !!
Join Our Whatsapp