ചെന്നൈ: 2021 ലെ സിനിമാറ്റോഗ്രാഫ് (ഭേദഗതി) ബില്ലിനോട് എതിര്‍പ്പ് പ്രകടിപ്പിച്ച് തമിഴ് താരം സൂര്യ. ട്വിറ്ററിലൂടെയാണ് സൂര്യ ബില്ലിനോടുള്ള തന്റെ വിയോജിപ്പ് പ്രകടിപ്പിച്ചത്. 1952 ലെ സിനിമാറ്റോഗ്രാഫ് നിയമത്തില്‍ വരുത്താന്‍ നിര്‍ദേശിച്ച ഭേദഗതികളോട് എതിര്‍പ് പ്രകടിപ്പാന്‍ തന്റെ ആരാധകരെ സൂര്യ പ്രേരിപ്പിച്ചിട്ടുമുണ്ട്.’നിയമം എന്നത് അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിനാണ്.. അത് ശബ്ദത്തെ ഞെരിച്ചമര്‍ത്താനുള്ളതല്ല,’ എന്ന് സൂര്യ ട്വീറ്റ് ചെയ്തു. ട്വീറ്റിനൊപ്പം ഭേദഗതിയുടെ കരടിന്റെ പകര്‍പും സൂര്യ പങ്കുവച്ചിട്ടുണ്ട്..

കരട് സിനിമാറ്റോഗ്രാഫ് ബില്ലിനെതിരെ ആളുകള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ കഴിയും. വെള്ളിയാഴ്ചയാണ് വിയോജിപ്പുകള്‍ രേഖപ്പെടുത്താനുള്ള അവസാന ദിവസമെന്നും അതില്‍ പോയി വിയോജിപ്പ് രേഖപ്പെടുത്തൂ എന്നും സൂര്യയുടെ ട്വീറ്റില്‍ പറയുന്നു.
സിനിമാറ്റോഗ്രാഫ് ഭേദഗതി ബില്ലില്‍ ജൂലൈ രണ്ട് വരെ പൊതുജനങ്ങള്‍ക്ക് അഭിപ്രായവും വിയോജിപ്പും രേഖപ്പെടുത്താന്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സമയം അനുവദിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ബില്ലിനെതിരെ വിയോജിപ്പ് രേഖപ്പെടുത്താന്‍ സിനിമാ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യന്‍ ചലച്ചിത്രമേഖലയിലെ നിരവധി പ്രമുഖ അഭിനേതാക്കളും ചലച്ചിത്ര പ്രവര്‍ത്തകരും 2021 ലെ കരട് സിനിമാറ്റോഗ്രാഫ് (ഭേദഗതി) ബില്ലിനെതിരായ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. ഇത് സെന്‍സര്‍ ബോര്‍ഡ് സിനിമകള്‍ക്ക് നല്കിയ സെര്‍ടിഫികെറ്റുകള്‍ പുന -പരിശോധിക്കാനോ തിരിച്ചുവിളിക്കാനോ കേന്ദ്ര സര്‍കാരിന് ‘റിവിഷനറി അധികാരം’ നല്കുന്നു.ഫിലിം സെര്‍ടിഫികേഷന്‍ അപലേറ്റ് ട്രിബ്യൂണല്‍ (എഫ്സിഎടി) അടുത്തിടെ പിരിച്ചുവിട്ടതോടെ, ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് അവരുടെ പരാതികള്‍ക്കായി ഹൈകോടതികളെ സമീപിക്കേണ്ടി വരും. ഇത് അവരുടെ സാമ്ബത്തിക ഭാരം വര്‍ധിപ്പിക്കും.
ഈ ആഴ്ച ആദ്യം കമല്‍ ഹാസന് കരട് ബില്ലിനെതിരെ ശക്തമായ വിമര്‍ശനമുന്നയിച്ചിരുന്നു. ‘സിനിമ, മാധ്യമങ്ങള്‍, സാക്ഷര സമൂഹം എന്നിവയെ കണ്ണടച്ച് ചെവി പൊത്തി വാ മൂടിയിരിക്കുന്ന മൂന്ന് കുരങ്ങന്മാരുടെ പ്രതിമപോലെയാക്കി മാറ്റാനാവില്ല,’ എന്നും രാജ്യത്ത് ‘സ്വാതന്ത്ര്യവും സ്വാതന്ത്ര്യവും’ സംരക്ഷിക്കുന്നതിനായി ജനങ്ങള്‍ എതിര്‍പ് ഉന്നയിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.