Home covid19 കോവിഡ് ബോധവത്കരണ ഓട്ടോയുമായി ചെന്നൈ കോർപ്പറേഷൻ

കോവിഡ് ബോധവത്കരണ ഓട്ടോയുമായി ചെന്നൈ കോർപ്പറേഷൻ

by s.h.a.m.n.a.z

കലാകാരന്മാരുടെ സഹായത്തോടെ, ചെന്നൈ കോര്‍പ്പറേഷന്‍ കൊവിഡ് ബോധവത്ക്കരണത്തിന് ഓട്ടോ നിരത്തിലിറക്കിയിരിക്കുകയാണ്. ഇതിനായി ഓട്ടോറിക്ഷയെ രൂപം മാറ്റിയെടുത്താണ് ബോധവത്കരണം നടത്തുന്നത്. ഈ ഓട്ടോയുടെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധേയമായിരിക്കുകയാണ്. കൊവിഡിനെയും, വാക്സിനേഷനെയും സൂചിപ്പിക്കുന്ന രൂപങ്ങള്‍ ഓട്ടോയിലുണ്ട്. ചുറ്റും സിറിഞ്ചുകളും മുകളില്‍ വാക്സിന്‍ കുപ്പിയുടെ മാതൃകയും.
കാഴ്ചയില്‍ത്തന്നെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന ഓട്ടോയില്‍ ഉച്ചഭാഷിണിയിലൂടെ വാക്സിനെടുക്കണമെന്ന ബോധവത്കരണ സന്ദേശവും മുഴങ്ങുന്നു. വൊളന്റിയര്‍മാര്‍ ലഘുലേഖകളും വിതരണം ചെയ്യുന്നു. ചെന്നെ നഗരത്തിലാകെ ഈ ഓട്ടോറിക്ഷ കറങ്ങിനടന്ന് പ്രചാരണം നടത്തുന്നുണ്ട്.
നഗരവാസികളെ വാക്സിനേഷന്‍ ക്യാമ്ബുകളിലേക്ക് ആകര്‍ഷിക്കാനും വാക്സിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റാനുമാണ് പ്രചാരണം നടത്തുന്നത്. ആര്‍ട്ട് കിങ്ഡം എന്ന കലാ സംഘടനയുമായി സഹകരിച്ചാണ് കോര്‍പ്പറേഷന്‍ ഈ പ്രചാരണ പരിപാടി നടപ്പിലാക്കിയിരിക്കുന്നത്.

You may also like

Leave a Comment

error: Content is protected !!
Join Our Whatsapp