Home Featured ഫോണിലൂടെ ലൈംഗികചേഷ്ടകൾ ചെയ്യിപ്പിച്ച് വീഡിയോ പകർത്തിയ യുവാവ് അറസ്റ്റിൽ

ഫോണിലൂടെ ലൈംഗികചേഷ്ടകൾ ചെയ്യിപ്പിച്ച് വീഡിയോ പകർത്തിയ യുവാവ് അറസ്റ്റിൽ

by s.h.a.m.n.a.z

പാമ്ബാടി: വിദേശത്തിരുന്ന് 11-കാരിയെ വീഡിയോകോളില്‍ വിളിച്ച്‌ ലൈംഗിക ചേഷ്ടകള്‍ ചെയ്യിപ്പിച്ച്‌ റെക്കോഡ് ചെയ്തശേഷം ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച വിദേശമലയാളിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം വര്‍ക്കല കെട്ടിടത്തില്‍ എസ്.ഷിജു (35) വിനെയാണ് പാമ്ബാടി പോലീസ് ഇന്‍സ്പെക്ടര്‍ വിന്‍സന്റ് ജോസഫിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

മലേഷ്യയിലായിരുന്ന പ്രതി മിസ്ഡ്‌ കോളിലൂടെയാണ് വീട്ടുകാരുമായി പരിചയപ്പെട്ടത്. പ്രതി വിളിച്ചപ്പോള്‍ കുട്ടിയുടെ മുത്തശ്ശിയാണ് ഫോണെടുത്തത്. വിദേശത്തുള്ള ബന്ധുവാണെന്ന് തെറ്റിദ്ധരിച്ചാണ് മുത്തശ്ശി ഇയാളുമായി വിവരങ്ങള്‍ പങ്കുവച്ചത്. ഇത് മുതലാക്കി പലതവണ വിളിച്ച്‌ മുത്തശ്ശിയുമായി അടുപ്പം സ്ഥാപിച്ചു.

കുട്ടിയുടെ രക്ഷിതാക്കള്‍ വിദേശത്താണ്‌. പിന്നീട് പെണ്‍കുട്ടിക്ക് ഓണ്‍ലൈന്‍ ട്യൂഷനെടുത്തുനല്‍കാനെന്ന് പറഞ്ഞ് വാട്ട്സ് ആപ്പ് നമ്ബര്‍ വാങ്ങി. തുടര്‍ന്ന് ഓണ്‍ലൈന്‍ ക്ലാസിന്റെ പേരില്‍ പെണ്‍കുട്ടിയുമായി ഫോണിലൂടെ അടുപ്പം സ്ഥാപിച്ചു. ഓണ്‍ലൈന്‍ ക്ലാസിനെന്ന വ്യാജേന കുട്ടിയെ തനിച്ച്‌ മുറിയില്‍ കയറ്റിയശേഷം നിര്‍ബന്ധിച്ച്‌ ലൈംഗികചേഷ്ടകള്‍ ചെയ്യിപ്പിച്ച്‌ രംഗങ്ങള്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു.

കുട്ടിയുടെ അശ്ലീല വീഡിയോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടപ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പാമ്ബാടി പോലീസില്‍ നല്‍കിയ പരാതിയില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പാമ്ബാടി എസ്.ഐ.യായിരുന്ന വി.എസ്.അനില്‍കുമാര്‍ നടത്തിയ അന്വേഷണത്തിലാണ് മലേഷ്യയിലായിരുന്ന പ്രതിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി ഇത്തരത്തില്‍ നിരവധി സ്ത്രീകളെയും കുട്ടികളെയും ഫോണില്‍ വിളിച്ച്‌ ലൈംഗികവീഡിയോ പകര്‍ത്തിയതായി കണ്ടെത്തി.

പ്രതിയുടെ പാസ്പോര്‍ട്ടും മറ്റ് രേഖകളും രഹസ്യമായി ശേഖരിച്ച്‌ സൈബര്‍സെല്ലിന്റെ സഹായത്തോടെ മാസങ്ങളോളം രഹസ്യമായി പിന്തുടര്‍ന്ന പോലീസിന് ഇയാള്‍ വ്യാഴാഴ്ച ചെന്നൈ വിമാനത്താവളത്തിലെത്തുമെന്ന വിവരം ലഭിച്ചു. തുടര്‍ന്ന് ചെന്നൈ പോലീസിന്റെ സഹായത്തോടെ വിമാനത്താവളത്തിലെത്തിയ പ്രതിയെ പിടികൂടി മീനമ്ബാക്കം കോടതിയില്‍ ഹാജരാക്കിയശേഷം പാമ്ബാടി സ്റ്റേഷനിലെത്തിച്ചു.

You may also like

Leave a Comment

error: Content is protected !!
Join Our Whatsapp