
വാളയാര്‍ അതിര്‍ത്തിയിലെ പരിശോധനയില്‍ ഇന്ന് ഇളവുള്ളതായി തമിഴ്നാട്. ആദ്യ ദിവസമായതിനാല്‍ ഇന്ന് ആര്‍.ടി.പി.സി.ആര്‍ പരിശോധന ഇല്ലാത്തവരെയും കടത്തി വിടുമെന്ന് തമിഴ്നാട് ആരോഗ്യ വകുപ്പ് അറിയിച്ചു.
നാളെ മുതല്‍ കര്‍ശന പരിശോധന ഉണ്ടാകുമെന്നും തമിഴ്നാട് അറിയിച്ചു.ശരീര താപനില പരിശോധിച്ച ശേഷം ഇ പാസ് ഉള്ളവരെയാണ് കടത്തി വിടുന്നത്.
