
ചെന്നൈ : പുതുച്ചേരിയിൽ 1 മുതൽ 8 വരെയുള്ള വിദ്യാർഥികൾക്കു നേരിട്ടുള്ള ക്ലാസുകൾ നവംബർ 8 മുതൽ ആരംഭിക്കും. 1,3,5,7 ക്ലാസുകൾ തിങ്കൾ, ബു ധൻ, വെള്ളി ദിവസങ്ങളിലും 2,4,8 ക്ലാസുകൾ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും നടക്കും. നഗരപ്രദേശങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയാണു ക്ലാസ് . ഗ്രാമപ്രദേശങ്ങളിൽ 9.30 മുതൽ. 1.30 വരെയും. ഓൺലൈൻ ക്ലാസുകളും തുടരും. വിദ്യാഭ്യാസ വകുപ്പിന്റെ യുട്യൂബ് ചാനലിൽ പാഠഭാഗങ്ങൾ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി നമശിവായം പറഞ്ഞു. ഒന്നു മുതൽ എട്ടുവരെയുള്ള വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം ഉണ്ടാകില്ല. എന്നാൽ, സൗജന്യ ബസ് സർവീസ് ഉറപ്പാക്കും.
