Home ചെന്നൈ വണ്ടലൂര്‍ മൃഗശാലയില്‍ അഞ്ച് ഒട്ടകപ്പക്ഷികളും ഒരു സിംഹവും ചത്തു

ചെന്നൈ വണ്ടലൂര്‍ മൃഗശാലയില്‍ അഞ്ച് ഒട്ടകപ്പക്ഷികളും ഒരു സിംഹവും ചത്തു

by shifana p

ചെന്നൈ: വണ്ടലൂര്‍ മൃഗശാല എന്നറിയപ്പെടുന്ന അണ്ണാ സുവോളജിക്കല്‍ പാര്‍ക്കിലെ അഞ്ച് ഒട്ടകപ്പക്ഷികളും ഒരു പെണ്‍സിംഹവും ചത്തു. രണ്ട്​ ദിവസത്തിനിടെയാണ്​ ഇവ കൂട്ടത്തോടെ ചത്തത്​. ഇതേ തുടര്‍ന്ന്​ മൃഗശാലയിലെ പക്ഷി- മൃഗാദികളുടെ നിരീക്ഷണം ഉൗര്‍ജിതപ്പെടുത്തി.

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അവശനിലയിലായിരുന്ന 19 വയസായ കവിത എന്ന സിംഹമാണ്​ വിടപറഞ്ഞത്​. വെറ്റിനറി ഡോക്​ടര്‍മാര്‍ പോസ്​​റ്റുമോര്‍ട്ടം ചെയ്​ത്​ സാമ്ബിളുകള്‍ ശേഖരിച്ച്‌​ പരിശോധനകള്‍ക്കായി അയച്ചു. വണ്ടല്ലൂര്‍ മൃഗശാലയില്‍ 180 ഇനങ്ങളില്‍ പെട്ട 2400 ഓളം മൃഗങ്ങളുണ്ട്. ജൂണില്‍ മൃഗശാലയിലെ രണ്ട്​ സിംഹങ്ങള്‍ കോവിഡ്​ ബാധിച്ച്‌​ ചത്തിരുന്നു. പിന്നീട്​ 11 സിംഹങ്ങളുടെ സാമ്ബിളുകള്‍ കോവിഡ് പരിശോധനയ്ക്കായി അയച്ചതില്‍ ഒമ്ബതെണ്ണത്തിന്​ വൈറസ്​ ബാധ സ്ഥിരീകരിച്ചിരുന്നു.

Leave a Comment

error: Content is protected !!
Join Our Whatsapp