
ചെന്നൈ : വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കേണ്ട കാലോചിത മാറ്റങ്ങളെക്കുറിച്ച് “ദക്ഷിണ’ വെബിനാർ നടത്തുന്നു. വെബിനാറിൽ യുഎൻ ദുരന്ത ലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി, മദ്രാസ് ഐഐടിയിലെ പ്രഫ. ലിജി ഫിലിപ്പ്, ഗോപാലപുരം ഡിഎവി സ്കൂൾ മുൻ പ്രിൻസിപ്പൽ ഡോ. സതീശ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. ആശാൻ സ്മാരക അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് ശ്യാമള ജയപ്രകാശ് വിഷയം അവതരിപ്പിക്കും. ഏഷ്യൻ കോളജ് ഓഫ് ജേണലിസം ചെയർമാൻ ശശികുമാർ മോഡറേറ്റർ ആയിരിക്കും.
“ദക്ഷിണ’ പ്രസിഡന്റ് എം.പത്മ നാഭൻ, സെക്രട്ടറി ജനറൽ എസ്. എസ് പിള്ള തുടങ്ങിയവർ നേതൃ ത്വം നൽകും.സും ഓൺലൈൻ വഴി വൈകിട്ട് 4 മുതൽ 6.30 വരെ നടക്കുന്ന വെബിനാറിൽ ചോദ്യോത്തരവേളയും ഉണ്ടായിരിക്കുന്നതാണ്. ഐഡി-7159303724. പാസ് വേഡ് :1234