
ചെന്നൈ : കോവിഡ് പശ്ചാത്തലത്തിൽ മന്ദഗതിയിലായിരുന്ന ആഭ്യന്തര വിമാന സർവീസുകൾ വീണ്ടും സജീവമാകുന്നു. ചെന്നൈ ആഭ്യന്തര വിമാനത്താവളത്തിൽ 249 വിമാനങ്ങളുടെ സർവീസാണു കഴിഞ്ഞ ദിവസം നടന്നത്. കോയമ്പത്തൂർ, ഡൽഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലേക്കാണു കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തുന്നത്. ഡൽഹിയിലേക്കുള്ള വിമാനങ്ങളുടെ എണ്ണം 15ൽ നിന്നു 30 ആയി. അടുത്ത ഏതാനും ദിവസങ്ങളിൽ 400 സർവീസുകൾ വരെയായി ഉയരാൻ സാധ്യതയുണ്ടെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു.