
ചെന്നൈ : അപൂർവ രക്തഗ്രൂപ്പുള്ള ചെന്നൈ സ്വദേശിനിക്ക് ദീപാവലി സമ്മാനമായി രക്തം നൽകി തൃശൂർ സ്വദേശി. രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള ബോംബൈ ഒ പോസിറ്റീവ് രക്തഗ്രൂപ്പുള്ള ആർ. ഗിരിജയ്ക്കാണ് തൃശൂർ പഴുവിൽ വെസ്റ്റ് സ്വദേശി മുഹമ്മദ് ഫറൂഖ് പതിയാശ്ശേരി നാട്ടിൽ നിന്നെത്തി രക്തം ദാനംചെയ്തത്. ഗിരിജയുടെ ബന്ധുക്കളിൽ നിന്നു വിവരമറിഞ്ഞ സാമൂഹിക പ്രവർത്തകൻ മുഹമ്മദ് ഷാഫി ആലുങ്ങലിന്റെ ശ്രമഫലമായാണ് അതേ രക്തഗ്രൂപ്പുള്ള ഫറൂഖിനെ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ ചെന്നൈയിലെത്തിയ ഫറൂഖ് രക്തദാനത്തിനു ശേഷം വൈകിട്ട് നാട്ടിലേക്കു മടങ്ങി.
