
ചെന്നൈ: തമിഴ്നാട് മന്ത്രിതല സംഘം മുല്ലപ്പെരിയാര്‍ അണക്കെട്ട്സന്ദര്ശിക്കും. അഞ്ചു മന്ത്രിമാരും തേനി ജില്ലയില്‍ നിന്നുള്ള മൂന്ന് എംഎല്‍എമാരുമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കുന്നത്. അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഷട്ടര്‍ തുറന്ന സാഹചര്യത്തിലാണ് സന്ദര്‍ശനം.
ജലസേചനം, സഹകരണം, റവന്യൂ, ഭക്ഷ്യവകുപ്പ്, ധനം എന്നീ വകുപ്പുകള്‍ കൈയാളുന്ന മന്ത്രിമാരാണ് അണക്കെട്ട് സന്ദര്‍ശിക്കുക. തേനി എം എല്‍ എയും ഇവര്‍ക്കൊപ്പമുണ്ടാകും. കുമളി ചെക്ക്പോസ്റ്റ് വഴിയാണ് മന്ത്രിമാരുടെ സംഘം കേരളത്തിലേക്ക് എത്തുക. അതിനു ശേഷം തേക്കടിയില്‍ നിന്ന് ബോട്ടുമാര്‍ഗം മുല്ലപ്പെരിയാറിലേക്ക് പുറപ്പെടും. മുല്ലപ്പെരിയാര്‍ ഷട്ടര്‍ തുറന്നതിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് മന്ത്രിമാരുടെ സന്ദര്‍ശനം. അണക്കെട്ടിന്റെ നിലവിലെ സ്ഥിതി സംഘം വിലയിരുത്തും.
