Home രാവിലെ ചെയ്യുന്ന ഈ 6 കാര്യങ്ങള്‍ മതി വണ്ണം കുറയ്ക്കാന്‍

രാവിലെ ചെയ്യുന്ന ഈ 6 കാര്യങ്ങള്‍ മതി വണ്ണം കുറയ്ക്കാന്‍

by shifana p

ശരീരഭാരം കുറയ്ക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന ആറ് ശീലങ്ങള്‍ ഇതാ. നിങ്ങള്‍ ഇത് എല്ലാ ദിവസവും മുടങ്ങാതെ അതിരാവിലെ പരിശീലിച്ചാല്‍ ഫലം ലഭിക്കുമെന്ന് ഉറപ്പ്.നിങ്ങള്‍ ശരീര ഭാരം കുറയ്ക്കുവാന്‍ ലക്ഷ്യമിടുകയാണെങ്കില്‍, വെറും ഡയറ്റ് അല്ലെങ്കില്‍ വ്യായാമം ചെയ്യുന്നത് കൊണ്ടു മാത്രം നിങ്ങള്‍ക്ക് ഉദ്ദേശിച്ച ഫലം ലഭിക്കണമെന്നില്ല, ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രതേകിച്ച്‌ ശരീരഭാരം കുറയ്ക്കുക മാത്രമല്ല ഭാവിയില്‍ വീണ്ടും ഭാരം കൂടാതിരിക്കുവാനും വേണ്ടി, പ്രധാനമായും നിങ്ങള്‍ ആരോഗ്യകരവും ഗുണപ്രദവുമായ ശീലങ്ങളും ദിനചര്യകളും കൃത്യമായി പാലിക്കേണ്ടതും വളരെ അത്യാവശ്യമാണ്.

2019 ല്‍ അമേരിക്കന്‍ ജേണല്‍ ഓഫ് ലൈഫ്സ്റ്റൈല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം, ആരോഗ്യകരമായ രീതികള്‍ ദീര്‍ഘകാലമായി പാലിക്കുന്നത് ശരീരഭാരം,അമിതവണ്ണം തുടങ്ങിയ ജീവിതശൈലി പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണെന്ന് വിശദീകരിക്കുന്നു. ശരീര ഭാരം കുറയ്ക്കുവാന്‍ സഹായിക്കുന്ന ആറ് നല്ല ശീലങ്ങള്‍ ഇതാ. ഉദ്ദേശിച്ച ഫലം ലഭിക്കുവാനായി നിങ്ങള്‍ ഇത് എല്ലാ ദിവസവും മുടങ്ങാതെ അതിരാവിലെ പരിശീലിക്കുവാന്‍ മറക്കരുത്.

ചെറുചൂടുള്ള വെള്ളം കുടിക്കുക

രാത്രിയില്‍ നിങ്ങളുടെ മെറ്റബോളിസം മന്ദഗതിയില്‍ ആയിരിക്കും. ഇത് മെച്ചപ്പെടുത്താന്‍ നിങ്ങള്‍ രാവിലെ എഴുന്നേല്‍ക്കുമ്ബോള്‍ ശരിയായ രീതിയില്‍ ആരംഭിക്കുന്നത് വളരെ പ്രധാനമാണ്. ഇതിനായി, ഒന്നോ രണ്ടോ ഗ്ലാസ് ചെറു ചൂടുവെള്ളം വെറും വയറ്റില്‍ കുടിക്കുന്നത് നന്നായി ഗുണം ചെയ്യും. ഈ വെള്ളത്തില്‍ നാരങ്ങ നീരും തേനും ചേര്‍ക്കാന്‍ ആയുര്‍വേദം ശുപാര്‍ശ ചെയ്യുന്നു. ആപ്പിള്‍ സിഡര്‍ വിനാഗിരി ചേര്‍ക്കുന്നതും ഫലപ്രദമാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഈ പറഞ്ഞവയില്‍ ഏത് കുടിച്ചാലും, പതിവായി രാവിലെ രണ്ട് ഗ്ലാസ് വെള്ളം കുടിച്ചതിനുശേഷം നിങ്ങള്‍ക്ക് മലവിസര്‍ജ്ജനം സുഗമമായി നടക്കുമെന്നും, ഉത്സാഹവും ഉന്മേഷവും അനുഭവപ്പെടുമെന്നും മനസ്സിലാക്കുക.

വ്യായാമം

രാവിലെ ചുരുങ്ങിയത് 20 മിനിറ്റു നേരമെങ്കിലും സ്ട്രെച്ചിങ്, നടത്തം, യോഗ അല്ലെങ്കില്‍ നേരിയ തീവ്രതയുള്ള വ്യായാമങ്ങള്‍ ചെയ്യുക. വ്യായാമ കാര്യത്തില്‍ നിങ്ങള്‍ ഒരു തുടക്കക്കാരനല്ലെങ്കില്‍, ജിമ്മില്‍ പോകുകയോ ഉയര്‍ന്ന തീവ്രതയുള്ള വ്യായാമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുക. രാവിലെ വ്യായാമം ചെയ്യുന്നത് നിങ്ങളുടെ മെറ്റബോളിസത്തെ വര്‍ദ്ധിപ്പിക്കുക മാത്രമല്ല, എന്‍ഡോര്‍ഫിന്‍ ഉയര്‍ന്ന അളവിലേക്ക് വരുത്തിക്കൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാനും ഇത് സഹായിക്കും.

കുറച്ച്‌ സൂര്യപ്രകാശം ഏല്‍ക്കുക

വിറ്റാമിന്‍ ഡി നമുക്ക് ചില സമയങ്ങളില്‍ വളരെ കുറവാണ് ലഭിക്കുന്നത്. ഇത് വൈജ്ഞാനിക പ്രവര്‍ത്തനത്തെ സഹായിക്കുന്നതിനും, മാനസികാവസ്ഥകളെ നിയന്ത്രിക്കുന്നതിനും, അവയവങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുവാനും, ഒപ്പം നിങ്ങളെ പ്രചോദിതരാക്കുവാനും വിറ്റാമിന്‍ ഡിയുടെ സാന്നിധ്യം വളരെ പ്രധാനമാണ്. വിറ്റാമിന്‍ ഡിയുടെ ഏറ്റവും മികച്ച ഉറവിടം സൂര്യപ്രകാശമാണ്, അതിനാല്‍ വിറ്റാമിന്‍ ഡി ധാരാളമായി കാണപ്പെടുന്ന സൂര്യന്റെ പ്രഭാത കിരണങ്ങള്‍ ഏല്‍ക്കുന്നത് ദിവസം മുഴുവന്‍ ഉന്മേഷം നിലനിര്‍ത്തുകയും, നിങ്ങളുടെ ശരീരഭാരം കുറയ്ക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ക്ക് സഹായകരമാകുകയും ചെയ്യും.

തണുത്ത വെള്ളത്തില്‍ കുളിക്കുക

രാവിലെ തന്നെ നല്ല തണുത്ത വെള്ളത്തില്‍ കുളിക്കുക എന്നത് അത്ര സുഖകരമായ കാര്യമല്ല., പക്ഷേ ഒന്നിലധികം പഠനങ്ങള്‍ കാണിക്കുന്നത് അവ ബ്രൗണ്‍ അഡിപ്പോസ് അല്ലെങ്കില്‍ കൊഴുപ്പ് ടിഷ്യുകള്‍ സജീവമാക്കുന്നു എന്നും, ഇത് വെളുത്ത അഡിപ്പോസ് ടിഷ്യൂകള്‍ കത്തിക്കാന്‍ സഹായിക്കുന്നു എന്നുമാണ്. അതിരാവിലെ തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് എരിച്ചു കളയുവാന്‍ സഹായിക്കുകയും, നിങ്ങളുടെ ആ ദിവസത്തെ ഉപാപചയ പ്രവര്‍ത്തനം ആരംഭിക്കുവാന്‍ ഉത്തേജനമേകുകയും ചെയ്യും.

ശരിയായ പ്രഭാതഭക്ഷണം കഴിക്കുക

പ്രഭാതഭക്ഷണത്തിന് ധാരാളം പ്രോട്ടീന്‍, ഫൈബര്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങളായ മുട്ട, ശുദ്ധമായ പഴങ്ങള്‍, നട്ട്സ്, വിത്ത് എന്നിവ കഴിക്കുക. ഓട്സ്, മള്‍ട്ടി ഗ്രെയിന്‍ ബ്രെഡ്, മുസ്ലി മുതലായ ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ രാവിലെ കഴിക്കുവാനും വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. പ്രഭാതത്തില്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കൂടുതലും, പിന്നീടുള്ള നേരങ്ങളില്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍ ഇതിനെ അപേക്ഷിച്ച്‌ കുറഞ്ഞ അളവിലും കഴിക്കണം എന്നത് പ്രധാനമാണ്. കാരണം, ഇത് ദിവസം മുഴുവന്‍ കലോറി എരിച്ചു കളയുവാന്‍ നിങ്ങളെ സഹായിക്കുന്നു.

ശരിയായ ഭക്ഷണക്രമം പിന്തുടരുക

നിങ്ങള്‍ ശരീരഭാരം കുറയ്ക്കാനുള്ള യാത്രയിലായിരിക്കുമ്ബോള്‍ ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നത് അനുയോജ്യമല്ല. അതിനാല്‍ പ്രധാന ഭക്ഷണക്രണം ശരിയായ രീതിയില്‍ തയ്യാറാക്കുകയും അവയില്‍ പോഷക സാന്ദ്രമായ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്യുക. ലഘുഭക്ഷണത്തിനായി സലാഡുകള്‍, നട്ട്സ്, വിത്ത്, പുതിയ പഴങ്ങള്‍, ബേക്ക് ചെയ്ത പച്ചക്കറികള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തുക.

ശ്രദ്ധിക്കുക: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ചില രോഗാവസ്ഥകളെക്കുറിച്ചും സാധ്യമായ ചില ചികിത്സകളെക്കുറിച്ചുമുള്ള പൊതു അവബോധം നല്‍കുന്നതിന് ഉദ്ദേശിച്ചുള്ളത് മാത്രമാണ്. ഒരു ആരോഗ്യ വിദഗ്ദ്ധനോ ഡോക്ടറോ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍, രോഗനിര്‍ണയം, ചികിത്സ, വൈദ്യ പരിചരണം എന്നിവയ്ക്ക് പകരമാവില്ല ഇത്. നിങ്ങളെയോ നിങ്ങളുടെ കുട്ടിയെയോ നിങ്ങള്‍ക്കറിയാവുന്ന ഒരാളെയോ ഇവിടെ വിവരിച്ചിരിക്കുന്ന അവസ്ഥകള്‍ ബാധിച്ചിട്ടുണ്ട് എന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍, ദയവായി നിങ്ങളുടെ ഡോക്ടറെയോ ആരോഗ്യ വിദഗ്ദ്ധനെയോ ഉടന്‍ കാണുക.

Leave a Comment

error: Content is protected !!
Join Our Whatsapp