ന്യയോര്‍ക്ക്: നവംബര്‍ 19ന് നടക്കാന്‍ പോകുന്ന ആകാശവിസ്മയം സംബന്ധിച്ച് പുതിയ വിവരങ്ങള്‍ പുറത്തുവിട്ട് നാസ. ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്ര ഗ്രഹണത്തിനാണ് അന്നേ ദിവസം ലോകം സാക്ഷിയാവാന്‍ ഒരുങ്ങുന്നത്. ഈ വര്‍ഷം ഇതുവരെ വന്നതെല്ലാം ഭാഗികമായ ചന്ദ്ര ഗ്രഹണങ്ങളാണ്. ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണമാണ് വരാന്‍ പോകുന്നത്. മൂന്ന് മണിക്കൂറോളം ഈ ചന്ദ്രഗ്രഹണം നീണ്ടുനില്‍ക്കുമെന്നാണ് നാസ പ്രവചിക്കുന്നത്. 50 യുഎസ് സംസ്ഥാനങ്ങളില്‍ ഏറ്റവും വ്യക്തമായി തന്നെ ചന്ദ്രഗ്രഹണം ദൃശ്യമാകും. ഭൂമി ഈ ദിവസം സൂര്യനും ചന്ദ്രനും ഇടയിലൂടെ കടന്നുപോകുമ്ബോള്‍ ഇരുട്ടിലാകും. ഇത് പതിവില്‍ കൂടുതല്‍ സമയം നീണ്ടുനില്‍ക്കുമെന്നാണ് നാസ പറയുന്നത്.
പുലര്‍ച്ചെ നാല് മണിയോടെയാവും ഇത് അമേരിക്കയില്‍ ദൃശ്യമാവുക. ഭൂമി ചന്ദ്രന്റെ 97 ശതമാനവും നിഴലിലാവും. മൂന്ന് മണിക്കൂര്‍ 28 മിനുട്ട്, 23 സെക്കന്‍ഡാണ് നാസ പറയുന്ന കൃത്യമായ ഗ്രഹണ ദൈര്‍ഘ്യം. 2001നും 2100നും ഇടയില്‍ സംഭവിക്കുന്ന ഏതൊരു ചന്ദ്ര ഗ്രഹണത്തേക്കാളും ദൈര്‍ഘ്യമുണ്ടാവും ഈ ഗ്രഹണത്തിന്. അതേസമയം ലോകത്ത് എല്ലാ രാജ്യങ്ങളിലും ഈ ചന്ദ്ര ഗ്രഹണം ദൃശ്യമാകില്ല. അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും ചന്ദ്രഗ്രഹണം കൃത്യമായി കാണാം. കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ക്കും ചന്ദ്രഗ്രഹണം ദൃശ്യമാകും. അതേസമയം ടെലസ്‌കോപ്പോ ബൈനോക്കുലറോ ഇല്ലാതെ തന്നെ ചന്ദ്രഗ്രഹണം കാണാം.
പുറത്തിറങ്ങി പുലര്‍ച്ചെ 2.19നും 5.47നും ഇടയില്‍ ആകാശത്തേക്ക് നോക്കിയാല്‍ ചന്ദ്രഗ്രഹണം കാണാന്‍ സാധിക്കും. ദക്ഷിണ അമേരിക്കയിലെയും പശ്ചിമ യൂറോപ്പിലെയും ജനങ്ങള്‍ക്ക് ചന്ദ്രഗ്രഹണത്തെ പൂര്‍ണം അര്‍ത്ഥത്തില്‍ ദൃശ്യമാകും. എന്നാല്‍ ചന്ദ്രഗ്രഹണം പശ്ചിമ ഏഷ്യയിലെയും ഓഷ്യാനിയ രാജ്യങ്ങളിലും ഉള്ളവര്‍ക്ക് നഷ്ടമാകും. ആ സമയത്ത് ചന്ദ്രന്‍ ഈ രാജ്യങ്ങളില്‍ ഉദിച്ചുയര്‍ന്നിട്ടുണ്ടാവില്ല. ആഫ്രിക്കയിലും മധ്യേഷ്യയിലും ഉള്ളവര്‍ക്ക് ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം കാണാനേ സാധിക്കില്ല. അതേസമയം ഗ്രഹണം നഷ്ടമായെന്ന് കരുതി വിഷമിക്കണ്ട. അടുത്ത എട്ട് ദശാബ്ദങ്ങള്‍ക്കുള്ളില്‍ 179 ഗ്രഹണങ്ങളാണ് നടക്കാനുള്ളതെന്ന് നാസ പ്രവചിക്കുന്നു.ഒരു വര്‍ഷം രണ്ട് ഗ്രഹണങ്ങള്‍ എന്ന നിരക്കിലാണ് സംഭവിക്കുന്നത്. 2022 മെയ് 16നാണ് അടുത്ത ഗ്രഹണം നടക്കുക. 2021നും 2030നും ഇടയില്‍ ഭാഗികമായത് അടക്കം 20 ചന്ദ്രഗ്രഹണങ്ങളാണ് ദൃശ്യമാകുക