Home തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ പുതിയ തൊട്ടുകൂടായ്​മക്ക്​ തുടക്കം കുറിച്ചു: മാപ്പ്​ പറയണമെന്ന് കേന്ദ്രമന്ത്രി

തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ പുതിയ തൊട്ടുകൂടായ്​മക്ക്​ തുടക്കം കുറിച്ചു: മാപ്പ്​ പറയണമെന്ന് കേന്ദ്രമന്ത്രി

by shifana p

ഡല്‍ഹി: തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ദീപാവലി ആശംസയറിക്കാതെ പുതിയ തൊട്ടുകൂടായ്​മക്ക്​ തുടക്കം കുറിച്ചിരിക്കുകയാണെന്ന്​ കേന്ദ്രമന്ത്രി എല്‍ മുരുകന്‍. ഹിന്ദുക്കളുടെ ഉത്സവമായ ദീപാവലിക്ക്​ അദ്ദേഹം ആശംസയറിയിച്ചിട്ടില്ലെന്നും ഇതിന്​ അദ്ദേഹം തമിഴ്​നാട്ടിലെ ജനങ്ങളോട്​ മാപ്പ്​ പറയണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. അഹിന്ദുക്കളുടെ ഉത്സവങ്ങള്‍ക്ക്​ സ്റ്റാലിന്‍ ആശംസ അറിയിക്കാറുണ്ടെന്നും എന്നാല്‍, ഹിന്ദുക്കളുടെ ആഘോഷങ്ങളെ മനപ്പൂര്‍വം ഒഴിവാക്കുകയാണെന്നും എല്‍ മുരുകന്‍ കുറ്റപ്പെടുത്തി.

അതേസമയം, സ്റ്റാലിന്‍ ദീപാവലി ആശംസകള്‍ അറിയിക്കാത്തതുമായി ബന്ധപ്പെട്ട്​ നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരണവുമായി എത്തിയത്​. അമേരിക്കന്‍ പ്രസിഡന്‍റ്​ ജോ ബൈഡനും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും വരെ ദീപാവലി ആശംസയറിയിച്ചിട്ടും സ്റ്റാലിന്‍ ദീപാവലി ആശംസകള്‍ അറിയിച്ചില്ലെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. സ്റ്റാലിന്‍ സര്‍ക്കാര്‍ എല്ലാവരേയും ഒരേപോലെ ഉള്‍ക്കൊള്ളുന്നില്ലെന്നതിന്‍റെ തെളിവാണ് അദ്ദേഹം ദീപാവലി ആശംസകള്‍ അറിയിക്കാത്തത്​ എന്നാണ് പ്രധാന വിമര്‍ശനം​.

Leave a Comment

error: Content is protected !!
Join Our Whatsapp