
ചെന്നൈ : ശക്തമായ മഴയിൽ വിളകൾ നശിച്ചതോടെ നഗരത്തിലും പരിസര പ്രദേശങ്ങളിലും പഴം, പച്ചക്കറി വിലയിൽ വൻ വർധന. ഉത്സവകാലമായതിനാൽ അയൽ സംസ്ഥാനങ്ങളായ കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നുള്ള ഉൽപന്ന വരവും കുറഞ്ഞു. പച്ചക്കറികളുടെ വരവ് 25 ശതമാനത്തിലധികം കുറഞ്ഞതായി വ്യാപാരികൾ പറഞ്ഞു. തക്കാളിയുടെയും ഉള്ളിയുടെ യും വില കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഇരട്ടിയായി. കോയമ്പേട് മാർക്കറ്റിൽ തക്കാളി 60 രൂപയ്ക്കും ഉള്ളി 45 രൂപയ്ക്കുമാണ് വിൽക്കുന്നത്. കാരറ്റ് – 70, ഉരുളക്കിഴങ്ങ് 30, ബീൻസ് 40, മുരിങ്ങ 80 എന്നിങ്ങനെയാണ് മറ്റു പച്ചക്കറികളുടെ വിലനിലവാരം.
