Home ചെന്നൈയില്‍ കനത്ത മഴ : പലയിടങ്ങളിലും വെള്ളം കയറി

ചെന്നൈയില്‍ കനത്ത മഴ : പലയിടങ്ങളിലും വെള്ളം കയറി

by admin

ചെന്നൈ : ചെന്നൈ നഗരത്തില്‍ കനത്ത മഴ. രാത്രി നിര്‍ത്താതെ പെയ്ത മഴയില്‍ നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളം കയറി. 14 സെന്റിമീറ്റര്‍ മഴയാണ് കഴിഞ്ഞ പത്ത് മണിക്കൂറില്‍ പെയ്തത്. ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.കാഞ്ചീപുരം അടക്കമുള്ള വടക്കന്‍ തമിഴ്‌നാട്ടിലും ശക്തമായ മഴയാണ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. അണ്ണാനഗര്‍, സത്യനഗര്‍ എന്നിവിടങ്ങളില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.


Leave a Comment

error: Content is protected !!
Join Our Whatsapp