ചെന്നൈ : പുതുച്ചേരിയിൽ 1-8 ക്ലാസുകളിലെ കുട്ടികൾക്ക് നേരിട്ടുള്ള ക്ലാസുകൾ തുടങ്ങുന്നത് വീണ്ടും നീട്ടി. കനത്ത മഴയെ തുടർന്ന് സ്കൂൾ തുറക്കുന്നത് നീട്ടി വയ്ക്കുന്നതായി വിദ്യാഭ്യാസ മന്ത്രി എ.നമശിവായം അറിയിച്ചു. സ്കൂളുകളിൽ 1-8 ക്ലാസുകൾ തിങ്കളാഴ്ച ആരംഭിക്കാനായിരുന്നു മുൻ തീരുമാനം. പുതിയ തീയതി പിന്നീട് തീരുമാനിക്കും. 9-12 ക്ലാസുകൾക്ക് ഇന്നു കൂടി അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
1-8 ക്ലാസ് തുറക്കുന്നത് നീട്ടി പുതുച്ചേരി
previous post