Home ദുരന്തമുഖത്തെ ‘കള്ളക്കളി’ തമിഴ്​നാട്ടിലും ആവര്‍ത്തിച്ച്‌​ ബി.ജെ.പി; കൈയ്യോടെ പിടികൂടി മാധ്യമ പ്രവര്‍ത്തകന്‍

ദുരന്തമുഖത്തെ ‘കള്ളക്കളി’ തമിഴ്​നാട്ടിലും ആവര്‍ത്തിച്ച്‌​ ബി.ജെ.പി; കൈയ്യോടെ പിടികൂടി മാധ്യമ പ്രവര്‍ത്തകന്‍

by shifana p

ചെന്നൈ: ദുരന്ത മുഖങ്ങളില്‍ ബി.ജെ.പിയും സംഘ്​പരിവാര്‍ സംഘടനകളും ആവര്‍ത്തിക്കുന്ന കള്ളക്കളി കൈയ്യോടെ പിടികൂടി മാധ്യമ പ്രവര്‍ത്തകന്‍. തമിഴ്​നാട്ടില്‍ മൂന്ന്​ ദിവസമായി തുടരുന്ന മഴക്കെടുതിക്കിടെ ഫോ​ട്ടോ ഷൂട്ടിനിറങ്ങിയ ബി.ജെ.പി നേതാവിന്‍റെ വീഡിയോയണ്​ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്​. കേരളത്തില്‍ ആദ്യ പ്രളയ സമയത്ത്​ ഒഴിഞ്ഞ ടെ​േമ്ബാ വാനില്‍ ടാര്‍പ്പോളിന്‍ ഷീറ്റ്​ മറച്ചിട്ട്​ ‘പ്രളയ ദുരിതാശ്വാസം’ എന്ന ബാനറും കെട്ടി തലങ്ങും വിലങ്ങും ഓടിയതിന്‍റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു.

സമാന സംഭവമാണ്​ തമിഴ്​നാട്ടിലും അരങ്ങേറിയിരിക്കുന്നത്​. പ്രളയ സമയത്തു രക്ഷാപ്രവര്‍ത്തനമെന്ന പേരില്‍ തമിഴ്​നാട് ബി.ജെ.പി പ്രസിഡന്‍റ്​ കെ. അണ്ണാമലൈ വള്ളത്തിലിരുന്നു ഫോട്ടോഷൂട്ട് നടത്തിയതാണ്​ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്​. ശ്രദ്ധ നേടാന്‍ ഇത്തരം ഫോട്ടോഷൂട്ടുകള്‍ നടത്തുന്നത്​ നാണക്കേടാണെന്ന കുറിപ്പോടെ ഒരു മാധ്യമ പ്രവര്‍ത്തകനാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

കെ.അണ്ണാമലൈ വള്ളത്തിലിരിക്കുന്നതു വിഡിയോയില്‍ കാണാം. കൂടെയുള്ളവരും അണ്ണാമലൈയും ഫൊട്ടോഗ്രഫര്‍ക്കു പല കോണുകളില്‍ നിന്നുള്ള പോസിനായി നിര്‍ദേശം നല്‍കുകയാണ്. ചെന്നൈ കൊളത്തൂരില്‍ മുട്ടോളം വെള്ളമുള്ള സ്ഥലത്തു വള്ളമെത്തിച്ചായിരുന്നു അണ്ണാമലൈയും പാര്‍ട്ടി പ്രവര്‍ത്തകരും ഫോട്ടോഷൂട്ട് നടത്തിയത്. നല്ല ഫോട്ടോ കിട്ടാനുള്ള ആംഗിളുകള്‍ നിര്‍ദേശിക്കുന്നതിന്‍റെയും ഫ്രെയിമില്‍നിന്ന് ആളുകളെ മാറ്റുന്നതിന്‍റെയും ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. സംഭവം പ്രചരിച്ചതിനെ തുടര്‍ന്ന്​ ബി.ജെ.പിക്കെതിരെ രൂക്ഷ പ്രതികരണമാണ്​ ജനങ്ങളില്‍നിന്നും ഉണ്ടാകുന്നത്​. പ്രളയത്തില്‍നിന്നും രക്ഷപ്പെടാന്‍ ജനങ്ങള്‍ നെ​ട്ടോട്ടുമാടു​േമ്ബാള്‍ രാഷ്​ട്രീയക്കാര്‍ കള്ളക്കളികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്​ നിരവധി പേര്‍ വീഡിയോ പങ്കുവെക്കുന്നുണ്ട്​. അതേസമയം ഡി.എം.കെ.യുടെ കളിപ്പാവകളാണ് വിവാദത്തിനു പിന്നിലെന്ന്​ കെ. അണ്ണാമലൈ പ്രതികരിച്ചു.

Leave a Comment

error: Content is protected !!
Join Our Whatsapp