Home ചെന്നൈയിൽ ഇറങ്ങേണ്ടിയിരുന്ന 13 വിമാനങ്ങൾ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടു

ചെന്നൈയിൽ ഇറങ്ങേണ്ടിയിരുന്ന 13 വിമാനങ്ങൾ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടു

by shifana p

ബെംഗളൂരു: വെള്ളപ്പൊക്കത്തെ തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ച സാഹചര്യത്തിൽ വ്യാഴാഴ്ച ചെന്നൈയിൽ ഇറങ്ങേണ്ടിയിരുന്ന 13 വിമാനങ്ങൾ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടു.ഇതിൽ ആറെണ്ണം ഇൻഡിഗോ വിമാനങ്ങളും ഒരെണ്ണം അന്താരാഷ്ട്ര ഫ്ലൈ ദുബായ് വിമാനവുമാണ്.

ചെന്നൈ വിമാനത്താവളം വീണ്ടും തുറക്കുന്നത് കാത്ത് നൂറുകണക്കിന് യാത്രക്കാരാണ് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനലിൽ ഉള്ളത്. ഇവർക്ക് വേണ്ടി കൂടുതൽ ഇരിപ്പിടങ്ങളും കുടിവെള്ളവും ഒരുക്കിയതായി ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബിഐഎഎൽ) വക്താവ് പറഞ്ഞു

Leave a Comment

error: Content is protected !!
Join Our Whatsapp