Home ആദ്യ ദിനം ആറ് കോടി കുറുപ്പ് പ്രതീക്ഷ കാത്തോ? റിവ്യൂ വായിക്കാം

ആദ്യ ദിനം ആറ് കോടി കുറുപ്പ് പ്രതീക്ഷ കാത്തോ? റിവ്യൂ വായിക്കാം

by admin

കൊച്ചി : ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ വീണ്ടും തുറന്ന തിയേറ്ററുകള്‍ക്ക് ആവേശമായി ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കുറുപ്പ് ‘ എത്തി. 2000ത്തിലേറെ പ്രദര്‍ശനങ്ങള്‍ നടന്ന ആദ്യദിനത്തില്‍ മാത്രം ആറ് കോടിയിലേറെ രൂപ സിനിമയ്ക്ക് ലഭിച്ചതായാണ് കണക്കുകള്‍.വെള്ളിയാഴ്ച കേരളത്തിലെ തിയേറ്ററുകളിലും മള്‍ട്ടിപ്ലക്‌സിലുമായി 505 സ്‌ക്രീനുകളാണ് റിലീസ് ചെയ്തത്. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് നല്‍കുന്ന കണക്ക് പ്രകാരമാണ് ആറ് കോടിയിലേറെ രൂപ ആദ്യം ദിനം ലഭിച്ചതായി വിലയിരുത്തിയത്.ദുല്‍ഖല്‍ സല്‍മാന്‍ ഫാന്‍സ് അസോസിയേഷന് പുറമെ ഫിയോകിന്റെ നേതൃത്വത്തിലും സ്വീകരണപരിപാടികളുണ്ടായിരുന്നു. മിക്ക തിയേറ്ററുകളിലും ആദ്യത്തെ മൂന്ന് ദിവസത്തേക്കുള്ള പ്രദര്‍ശനങ്ങളുടെ ടിക്കറ്റുകള്‍ പൂര്‍ണമായി വിറ്റുപോയി.

കുറുപ്പ് പ്രതീക്ഷ കാത്തോ?

‘പിടികിട്ടാപ്പുള്ളി’ എന്ന വാക്കിനൊപ്പം മലയാളത്തിൽ ഒരുപക്ഷേ ഏറ്റവും കൂടുതൽ തവണ കൂട്ടിച്ചേർത്ത് ഉപയോഗിക്കപ്പെട്ട പേരുകാരൻ സുകുമാരക്കുറുപ്പായി ദുൽഖർ സൽമാൻ (Dulquer Salmaan) എത്തുന്ന ചിത്രം. എല്ലാവർക്കും അറിയാവുന്ന ഒരു ബേസിക് പ്ലോട്ടിനെ തിരക്കഥാകൃത്തുക്കളും സംവിധായകനും എങ്ങനെ ഒരു സിനിമയായി വിടർത്തിയെടുത്തു എന്ന് കാണാനുള്ള കൗതുകം. ഒപ്പം ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രം, അതും കൊവിഡ് രണ്ടാംതരംഗത്തിനു ശേഷം തിയറ്ററുകളിലെ ആദ്യ ബിഗ് റിലീസ്. സമീപകാല മലയാള സിനിമയിൽ ഏറ്റവും വലിയ പ്രൊമോഷണൽ ഹൈപ്പുമായി എത്തിയ ‘കുറുപ്പി’ന് (Kurup Movie) ടിക്കറ്റെടുക്കാൻ പ്രേക്ഷകരെ ആകർഷിച്ച ഘടകങ്ങൾ ഇതൊക്കെയാവണം. പ്രീ റിലീസ് പ്രതീക്ഷകളെ എത്രത്തോളം സാധൂകരിച്ചു ചിത്രം എന്ന് നോക്കാം.

സാമൂഹിക ഓർമ്മയിൽ മായാതെ അടയാളപ്പെട്ടു കിടക്കുന്ന ഒരു പഴയ സംഭവത്തെയോ വ്യക്തിയെയോ അധികരിച്ച് സിനിമയുണ്ടാക്കുമ്പോൾ അതിന്റെ അണിയറക്കാർ എക്കാലവും നേരിടുന്ന വെല്ലുവിളിയുണ്ട്. നടന്ന സംഭവത്തെ സിനിമാറ്റിക്ക് ആക്കുന്നതിനുവേണ്ടി അതിനെ അധികതോതിൽ മാറ്റിത്തീർക്കാനാവില്ല എന്നതാണ് അതിൽ പ്രധാനം. ചരിത്രത്തോട് പുലർത്തേണ്ട നീതിയുടെ വശമുണ്ട്. ഇനി ഒരു കുറ്റവാളി പ്രധാന കഥാപാത്രമാവുമ്പോൾ അയാളെ വെള്ളപൂശുന്നു എന്ന ചീത്തപ്പേര് വാങ്ങാതെയും നോക്കണം. പുതുതലമുറയിലെ ഒരു മലയാളിക്കുപോലും അറിയുന്ന സുകുമാരക്കുറുപ്പിന്റെ (സിനിമയിൽ ഗോപീകൃഷ്ണക്കുറുപ്പ്/ സുധാകരക്കുറുപ്പ്) കഥ സിനിമയാക്കിയപ്പോൾ അതിന്റെ തിരക്കഥാഘട്ടം മുതൽ അണിയറക്കാർ ഏറെ ശ്രദ്ധ പുലർത്തിയിട്ടുണ്ടെന്ന് കാണാം. ചാക്കോ വധവുമായി (സിനിമയിൽ ചാർലി) ബന്ധപ്പെട്ടാണ് സുകുമാരക്കുറുപ്പിന്റെ കുപ്രസിദ്ധിയെങ്കിൽ കുറുപ്പിന്റെ ജീവിതത്തെ ആ സംഭവത്തിൽ മാത്രമല്ലാതെ സമഗ്രതയിൽ നോക്കിക്കാണാനാണ് ചിത്രത്തിന്റെ ശ്രമം.അതിനാൽത്തന്നെ അറുപതുകളുടെ അന്ത്യം മുതലുള്ള കുറുപ്പിന്റെ വിവിധ ജീവിതഘട്ടങ്ങൾ സിനിമയിലാണ്ട്

കുറുപ്പിനെക്കുറിച്ച് അറിഞ്ഞതിലുമധികം അറിയാതെ കിടപ്പുണ്ട് എന്ന വസ്തുതയാണ് തിരക്കഥാകൃത്തുക്കൾ ഇവിടെ സിനിമാറ്റിക് വളർച്ചയ്ക്കുവേണ്ടി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ചാക്കോ വധത്തിന് മുൻപും പിന്നീടിങ്ങോട്ട് ഒളിവിൽ കഴിഞ്ഞ കാലവും രചയിതാക്കൾ തങ്ങളുടേതായ രീതിയിൽ വ്യാഖ്യാനിച്ചിട്ടുണ്ട്. എന്നാൽ ആ വ്യാഖ്യാനം മലയാളികൾക്ക് കേട്ടുപരിചയമുള്ള കുറുപ്പിന് ഒരു ഏച്ചുകെട്ടൽ ആവുന്നില്ല എന്നതാണ് ഡാനിയേൽ സായൂജ് നായരുടെയും കെ എസ് അരവിന്ദിന്റെയും രചനയുടെ വിജയം. സാങ്കേതിക മേഖലകളിൽ പുലർത്തിയിരിക്കുന്ന നിലവാരവും മികച്ച കാസ്റ്റിംഗും ഈ തിരക്കഥയിലൂന്നി കൊള്ളാവുന്ന ഒരു എന്റർടെയ്നർ ഒരുക്കാൻ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനെ സഹായിച്ച ഘടകങ്ങളാണ്.

്രൊഡക്ഷൻ ഡിസൈനും സംഗീതവുമാണ് ചിത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്ലസ് പോയിന്റുകൾ. അറുപതുകളുടെ അന്ത്യം മുതലുള്ള വിവിധ കാലങ്ങൾ ഗൃഹാതുരതയുണർത്തുന്ന ഭംഗിയിൽ കലാസംവിധായകൻ ബംഗ്ലാൻ ഒരുക്കിവച്ചിട്ടുണ്ട്. അതിൽ കേരളം മാത്രമല്ലെന്നതും പോയ കാലത്തെ ചെന്നൈയും മുംബൈയും ഭോപ്പാലും ദുബൈയും ഒക്കെയുണ്ടെന്നതുമാണ് ചിത്രത്തിന്റെ സ്കെയിലും ബജറ്റും ഉയർത്തിയ ഘടകങ്ങൾ. വിശ്വസനീയതയും ഭംഗിയുമുള്ള പ്രൊഡക്ഷൻ ഡിസൈൻ ആണ് ചിത്രത്തിന്റേത്. മറുനാടൻ നഗരങ്ങളിലെ ഈ ഭൂതകാല പുനസൃഷ്ടികൾ മലയാളസിനിമയ്ക്ക് അഭിമാനിക്കാനുള്ള വക നൽകുന്നുണ്ട്. പാട്ടുകൾ വീണ്ടും കേൾക്കാൻ തോന്നുന്നവയെങ്കിലും സുഷിൻ ശ്യാം നൽകിയിരിക്കുന്ന പശ്ചാത്തലസംഗീതമാണ് അതിനേക്കാൾ മികച്ചുനിൽക്കുന്നത്. ചിത്രത്തിന്റെ തീം മ്യൂസിക് നിഗൂഢതയുടെ ഒരു ശബ്ദാഖ്യാനം പോലെ നിലകൊള്ളുന്നുണ്ട്. ‘ലൂക്ക’യിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി അരങ്ങേറിയ നിമിഷ് രവിയുടെ ഏറ്റവും മികച്ച വർക്കുമാണ് കുറുപ്പ്. ലൂക്കയ്ക്കും സാറാസിനും ശേഷം ഇത്രയും വലിയ കാൻവാസിൽ കഥ പറയുന്ന ഒരു ചിത്രം

ദുൽഖർ സൽമാൻ കുറുപ്പായി എത്തുന്ന ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളുടെ കാസ്റ്റിംഗിന്റെ കാര്യത്തിലും അണിയറക്കാർ കൈയടി അർഹിക്കുന്നുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും തിളങ്ങിയത് ‘ഭാസി പിള്ള’യായി എത്തിയ ഷൈൻ ടോം ചാക്കോയാണ്, ഒപ്പം ‘ഡിവൈഎസ്പി കൃഷ്ണദാസ്’ ആയി എത്തിയ ഇന്ദ്രജിത്തും. ‘ശാരദ’യായി ശോഭിത ധൂലിപാലയുടെ കാസ്റ്റിംഗും മികച്ചു നിൽക്കുന്നു. കഥാപാത്രങ്ങളെക്കാളുപരി ചിത്രത്തിന്റെ ടോട്ടാലിറ്റിയിലും ക്രാഫ്റ്റിലും സംവിധായകൻ ശ്രദ്ധ പുലർത്തിയിരിക്കുന്ന ചിത്രത്തിൽ കുറുപ്പിന്റെ ലോകത്ത വിശ്വസനീയമാക്കുന്നതിൽ സാങ്കേതിക ഘടകങ്ങൾക്കൊപ്പം ഈ പ്രകടനങ്ങൾ നൽകിയിരിക്കുന്ന പിന്തുണയും എടുത്തുപറയേണ്ടതാണ്. ദുൽഖറിനൊപ്പം അരങ്ങേറിയ സെക്കൻഡ് ഷോയ്ക്കു ശേഷം ഒൻപത് വർഷങ്ങൾക്കിപ്പുറമാണ് ശ്രീനാഥ് രാജേന്ദ്രന്റെ മൂന്നാമത്തെ ചിത്രമായി കുറുപ്പ് എത്തിയിരിക്കുന്നത്. ആദ്യചിത്രത്തിൽ നിന്ന് അദ്ദേഹം നേടിയിരിക്കുന്ന വളർച്ചയും സംവിധായകൻ എന്ന നിലയിലെ കാഴ്ചപ്പാടും കുറുപ്പിന്റെ ഓരോ ഫ്രെയ്മിലുമുണ്ട്. അറുപതുകളുടെ അന്ത്യം മുതലുള്ള കുറുപ്പിന്റെ വിവിധ കാലങ്ങളെ പിന്തുടരുന്ന ചിത്രം നോൺ ലീനിയർ കഥപറച്ചിലാണ് പിന്തുടരുന്നത്. കാലങ്ങൾ സ്വിച്ച് ചെയ്തിരിക്കുന്ന എഡിറ്റിംഗിലെ ചില കട്ടുകൾ ചില പ്രേക്ഷകർക്കെങ്കിലും അൽപം ആശയക്കുഴപ്പം സൃഷ്ടിച്ചേക്കാം.എല്ലാവർക്കുമറിയാവുന്ന സുകുമാരക്കുറുപ്പിന്റെ ജീവിതകഥ സിനിമയാക്കിയപ്പോൾ പ്രേക്ഷക പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കാത്ത ചിത്രം തന്നെയാണ് കുറുപ്പ്.

Leave a Comment

error: Content is protected !!
Join Our Whatsapp