
ചെന്നൈ :മുൻ മുഖ്യമന്ത്രി സി.എൻ. അണ്ണാദുരൈയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് പൊതു മാപ്പ് നൽകുന്ന 700 തടവുകാരിൽ വീരപ്പന്റെ സഹോദരൻ മാത്തിയ്യനെ (74) ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് പിഎംകെ രംഗത്തെത്തി. ഫോറസ്റ്റ് ഓഫിസറെ കൊലപ്പെടുത്തിയ കേസിൽ 34 വർഷം തടവ് അനുഭവിച്ച മാത്തിയ്യൻ വാർധക്യസഹജമായ അസുഖങ്ങളാൽ ബുദ്ധിമുട്ടുകയാണെന്നും ആരോഗ്യസ്ഥിതി കണക്കിലെടുത്തു പൊതുമാപ്പ് നൽകണമെന്നും പിഎംകെ അധ്യക്ഷൻ എസ്.രാമദാസ് മുഖ്യമന്ത്രി സ്റ്റാലിനോട് അഭ്യർഥിച്ചു.
