
ചെന്നൈ : പുതിയ കോവിഡ് വൈറസ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിലും സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളിലും പരിശോധന ശക്തമാക്കാൻ തമിഴ്നാട് സർക്കാർ നിർദേശം നൽകി. ബോട്സ്വാന, ദക്ഷിണാഫ്രിക്ക, ഹോങ്കോങ് എന്നിവിടങ്ങളിൽ നിന്ന് എത്തുന്നവരെ നിർബന്ധമായും പരിശോധനകൾക്ക് വിധേയരാക്കുകയും ആവശ്യമെങ്കിൽ നിരീക്ഷണത്തിൽ പാർപ്പിക്കുകയും ചെയ്യുമെന്ന് ആരോഗ്യ മന്ത്രി എം.സുബ്രഹ്മണ്യൻ അറിയിച്ചു.
ഏത് രാജ്യത്തുനിന്നുള്ള യാത്രക്കാർക്കും ആർടിപിസിആർ ടെസ്റ്റ് നെഗറ്റീവ് റിപ്പോർട്ട് നിർബന്ധമാക്കിയ ആദ്യ സംസ്ഥാനമാണ് തമിഴ്നാടെന്ന് സംസ്ഥാന ആരോഗ്യ സെക്രട്ടറി ജെ. രാധാകൃഷ്ണൻ പറഞ്ഞു. സിംഗപ്പൂർ, ബ്രസീൽ, ചൈന, മൊറീഷ്യസ്, ബംഗ്ലദേശ്, ന്യൂസീലൻഡ് എന്നിവിടങ്ങളിൽ നിന്ന് സംസ്ഥാനത്തേക്ക് യാത്ര ചെയ്യുന്ന യാത്രക്കാരെയും പരിശോധയ്ക്കു വിധേയരാക്കാനാണു തീരുമാനം.
