
ചെന്നൈ, ചെങ്കൽപെട്ട്, കാഞ്ചീപുരം, വിഴുപ്പുറം, തിരുവണ്ണാമലൈ, വെല്ലൂർ, തിരുനെൽവേലി, രാമനാഥപുരം, കന്യാകുമാരി, തൂത്തുക്കുടി ജില്ലകളിൽ ശക്തമായ മഴ തുടരുമെന്ന് ചെന്നൈ മേഖലാ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.അടുത്ത രണ്ടു ദിവസം പലയിടത്തും ഇടിമിന്നലോടുകൂടിയ മഴയ്ക്കു സാധ്യതയുണ്ട്. പുതുച്ചേരിയിലും കാരയ്ക്കലിലും ശക്തമായ മഴ പെയ്തേക്കുമെന്നും അറിയിച്ചു.സംസ്ഥാന എമർജൻസി കൺട്രോൾ സെന്റർ 24 മണിക്കൂറും പ്രവർത്തന സജ്ജമായി. ചെന്നൈയിൽ 1070, 1913 എന്നീ നമ്പറുകളിലും മറ്റു ജില്ലകളിൽ 1077 എന്ന നമ്പറിലും സേവനം ലഭ്യമാണ്.
