
മഴയെ തുടർന്ന് തുടർച്ചയായി അവധി പ്രഖ്യാപിച്ച ജില്ലകളിൽ പരീക്ഷ നടത്തണോയെന്ന് അതതു സ്കൂളുകൾക്കു തീരുമാനിക്കാമെന്ന് സിബിഎസ്ഇ അറിയിച്ചു. പൊതു പരീക്ഷ നടത്താൻ കഴിയാത്ത സ്കൂളുകളിൽ പ്രത്യേക പരീക്ഷകൾ നടത്താനും തീരുമാനിച്ചേക്കും. പരീക്ഷ റദ്ദാക്കുന്ന സാഹചര്യമുണ്ടായാൽ സിബിഎസ്ഇ ബോർഡിന് റിപ്പോർട്ട് അയക്കാനും നിർദേശി ച്ചിട്ടുണ്ട്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 10, 12 ക്ലാസുകളിലെ പൊതുപരീക്ഷകൾ ഈ അധ്യയന വർഷത്തിൽ 2 ഘട്ടങ്ങളായി നടത്തുമെന്ന് സിബിഎസ്ഇ ബോർഡ് പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് ഒന്നാം ടേം പരീക്ഷ നവംബർ-ഡിസംബർ മാസങ്ങളിലും രണ്ടാം ടേം പരീക്ഷ മാർച്ച്-ഏപ്രിലിലുമാണ് നടക്കുക. ആദ്യ ടേം പത്താം ക്ലാസ് പൊതുപരീക്ഷ നവംബർ 30 മുതൽ ഡിസംബർ 9 വരെയും പ്ലസ്ടു പരീക്ഷ ഡിസംബർ 1 മു തൽ 18 വരെയും നടത്തുമെന്ന് സിബിഎസ്ഇ അറിയിച്ചു. എന്നാൽ, കനത്ത മഴയെ തുടർന്നു മിക്ക ജില്ലകളിലും സ്കൂളുകൾക്ക് അവധിയായതിനാൽ പരീക്ഷ നടത്തുന്ന കാര്യത്തിൽ അതതു സ്കൂളുകൾക്കു തീരുമാനമെടുക്കാമെന്നാണ് ഇപ്പോഴത്തെ നിർദേശം.
