Home ബാത്ടബ് ബോട്ടാക്കി നടൻ മൻസൂർ അലിഖാൻ

ബാത്ടബ് ബോട്ടാക്കി നടൻ മൻസൂർ അലിഖാൻ

by shifana p

നുങ്കംപാക്കത്തെ വീടിനു ചുറ്റും വെള്ളം നിറഞ്ഞതോടെ വീട്ടിലെ ബാത്ടബ് ‘ബോട്ട് ആക്കി നടൻ മൻസൂർ അലിഖാന്റെ പ്രതിഷേധം. ‘ജനിക്കുന്നുണ്ടെങ്കിൽ തമിഴ്നാട്ടിൽ ജനിക്കണമെന്നും ചെന്നൈയിലെ വെള്ളത്തിൽ പൊങ്ങിക്കിടക്കണമെന്നും കാവേരിയും താമരഭരണിയുമെല്ലാം നഗരത്തിലൂടെ ഒഴുകുകയാണ്’ എന്ന പാട്ടും പാടി നടൻ തുഴഞ്ഞുപോകുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

വ്യത്യസ്തമായ പ്രതിഷേധം കൊണ്ടു നേരത്തേയും ഖാൻ വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായിരുന്ന നടൻ റോഡിൽ മാലിന്യം കെട്ടിക്കിടക്കുന്നതിനെതിരെ മാലിന്യക്കുപ്പയ്ക്ക് അരികിലിരുന്ന് പ്രതിഷേധിച്ചിരുന്നു.

Leave a Comment

error: Content is protected !!
Join Our Whatsapp