
ചെന്നൈ : കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തെങ്കിലും സംസ്ഥാനത്തെ സ്കൂളുകൾ അടയ്ക്കില്ലെന്ന് സ്കൂൾ വിദ്യാഭ്യാസ മന്ത്രി അൻപിൽ മഹേഷ് പൊയ്യാമൊഴി പറഞ്ഞു. സ്കൂൾ അടച്ചുപൂട്ടുമെന്ന തരത്തിൽ സമൂഹമാധ്യമത്തിൽ നടക്കുന്ന പ്രചാരണങ്ങൾ വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു. ലോക്ഡൗൺ സംബന്ധിച്ചും സ്കൂൾ അടയ്ക്കുന്നതു സംബന്ധിച്ചുമെല്ലാം ആരോഗ്യ വിദഗ്ധരുമായും മറ്റുള്ളവരുമായി ആലോചിച്ച ശേഷം മുഖ്യമന്ത്രി തീരുമാനിക്കുമെന്നും മുഖ്യമന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് പിന്തുടരേണ്ടതെന്നും അദ്ദേ ഹം കൂട്ടിച്ചേർത്തു.
