ചെന്നൈ: ചെന്നൈയിൽ ആവിൻ നെയ്യിനും വെണ്ണയ്ക്കും ക്ഷാമം. ചെന്നൈ അമ്പത്തൂർ ഗോഡൗണിൽ സ്റ്റോക്കുള്ള നെയ്യും വെണ്ണയും മാത്രമാണ് വിൽപ്പന കേന്ദ്രങ്ങളിൽ ആകെ ബാക്കിയുള്ളത്.പലയിടത്തും നെയ്യും വെണ്ണയും കിട്ടാനില്ലെന്ന് ജനങ്ങൾ പറയുന്നു.
ക്ഷീരകർഷകർ അമൂലിനും സ്വകാര്യ കമ്പനികൾക്കും കൂടുതൽ പാൽ നൽകാൻ തുടങ്ങിയതോടെയാണ് സർക്കാരിനുകീഴിലുള്ള ആവിൻ പാൽ സംഭരണം 35 ലക്ഷം ലിറ്ററിൽനിന്ന് 25 ലക്ഷം ലിറ്ററായി കുറഞ്ഞത്. അതോടെ വെണ്ണയുടെയും നെയ്യിന്റെയും ഉത്പാദനത്തെ സാരമായി ബാധിച്ചു. കുക്കിങ് ബട്ടർ, ചീസ് എന്നിവയുടെ ഉത്പാദനം ഏതാനും മാസമായി ആവിൻ നിർത്തിയിരിക്കുകയാണ്. ആവിൻ പാലിനുപുറമെ 230-ലധികം പാലുത്പന്നങ്ങൾകൂടി വിപണിയിലെത്തിക്കുന്നുണ്ട്.
വിമാനത്തിനുള്ളിലെ സംഘര്‍ഷം: ‘പരാതി കളവ്, തെളിവില്ല’; ഇ.പിക്കെതിരായ കേസ് അവസാനിപ്പിക്കുന്നു
യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജൻ വിമാനത്തിനുള്ളില്‍ ആക്രമിച്ചെന്ന കേസില്‍ പൊലീസ് അന്വേഷണം അവസാനിപ്പിക്കുന്നു.സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ 2022 ജൂണിലാണ് ഇൻഡിഗോ വിമാനത്തിനുള്ളില്‍ പ്രതിഷേധം ഉണ്ടായത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഇ.പി.ജയരാജനെതിരെ റജിസ്റ്റര്‍ ചെയ്ത കേസാണ് ഇപ്പോള്‍ അവസാനിപ്പിക്കാൻ നീക്കം നടക്കുന്നത്.യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പരാതി കളവാണെന്നും ജയരാജൻ അക്രമം നടത്തിയതിന് തെളിവില്ലെന്നുമാണ് വലിയതുറ പൊലീസ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
റിപ്പോര്‍ട്ടില്‍ പരാതിയുണ്ടെങ്കില്‍ ഒരാഴ്ചക്കുള്ളില്‍ കോടതിയെ സമീപിക്കാമെന്ന് പരാതിക്കാരോട് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്.പിണറായി വിജയനെതിരെ മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇ.പി ജയരാജന്‍ ആക്രമിച്ചെന്നായിരുന്നു പരാതി. വിമാനത്തിനുള്ളില്‍ പ്രതിഷേധിക്കുന്നതിനിടെ മര്‍ദിച്ച ഇ.പി.ജയരാജനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഫര്‍സീൻ മജീദ്, നവീൻകുമാര്‍ എന്നിവരായിരുന്നു കോടതിയെ സമീപിച്ചത്.
കോടതി നിര്‍ദേശപ്രകാരമായിരുന്നു വലിയതുറ പൊലീസ് കേസെടുത്തത്. വധശ്രമം, ഓദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, കുറ്റക്കരമായ ഗൂഢാലോചന, വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായ രീതിയിലുള്ള അക്രമം എന്നീ വകുപ്പുകള്‍ ചുമത്തി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.