ചെന്നൈ • 90 ദിവസം വരെ കേടുകൂടാതെ സൂക്ഷിക്കാവുന്ന ഡിലൈറ്റ്’ പാൽ അവതരിപ്പിച്ച് സർക്കാർ സ്ഥാപനമായ ആവിൻ. 3.5 ശതമാനം കൊഴുപ്പടങ്ങിയ ഡിലൈറ്റ് പാൽ സാധാരണ കാലാവസ്ഥയിൽ 90 ദിവസം വരെ സൂക്ഷിക്കാൻ സാധിക്കുമെന്ന് അധികൃതർ പറഞ്ഞു.പുതിയ പാൽ വിപണിയിൽ ഇറക്കുന്നതിന്റെ ഉദ്ഘാടനം ക്ഷീര വികസന മന്ത്രി എസ്.എം.നാസർ നിർവഹിച്ചു.അര ലീറ്ററിന്റെ പാക്കറ്റുകളിൽ ലഭ്യമാകുന്ന പാലിന് 30 രൂപയാണ് വില.
ഒരു ലക്ഷം ലീറ്റർ പാൽ പാക്ക് ചെയ്യാൻ ശേഷിയുള്ള ഷോളിങ്കനല്ലൂരിലെ പ്ലാന്റിലാണ് ഡിലൈറ്റ് പാൽ നിർമിക്കുന്നത്. പ്രിസർവേറ്റിവുകൾ ഉപയോഗിക്കാതെ ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണു കൂടുതൽ കാലം സുക്ഷിക്കാവുന്ന പാൽ ഉൽപാദിപ്പിക്കുന്നതെന്ന് ആവി അധികൃതർ പറഞ്ഞു.