ചെന്നൈ • പാൽ പാക്കറ്റുകളുടെ അളവ് കുറവാണെന്ന പരാതിയിൽ വിശദമായ അന്വേഷണത്തിന് ആവിൻ ഉത്തരവിട്ടു.നീല, പച്ച, ഓറഞ്ച് എന്നീ 3 നിറങ്ങളിലുള്ള കവറുകളിലാണ് ആവിൻ കമ്പനി പാൽ വിൽക്കുന്നത്. 500 മില്ലി പാക്കറ്റുകളിലായാണ് ഈ പാൽ വിൽക്കുന്നത്.
എന്നാൽ, 500 മില്ലി അടങ്ങിയ ഒരു പാൽ പാക്കറ്റിൽ 520 ഗ്രാം വരെ അടങ്ങിയിരിക്കണം.എന്നാൽ, 500 മില്ലി പാക്കറ്റ് പാലിൽ 430 ഗ്രാം മാത്രമാണുള്ള തെന്നായിരുന്നു ആരോപണം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് ഉത്തരവ്.