ചെന്നൈ • നഗര ജീവിത യാത്രയുടെ മിടിപ്പായ സബർബൻ ട്രെയിനുകളിൽ ഉടൻ എയർ കണ്ടിഷൻഡ് കോച്ചുകൾ വരുന്നതായി റിപ്പോർട്ട്.ചെന്നൈ ബീച്ച് – താംബരം-ചെങ്കൽപട്ട് റൂട്ടിലെ സർവീസുകൾക്കായി എസി കോച്ചുകൾ ഉപയോഗിക്കുന്നതാണു റെയിൽവേ പരിഗണിക്കുന്നത്. ട്രെയിനിൽ സ്ത്രീകൾക്കു പ്രത്യേക കോച്ചുകളും ഫസ്റ്റ് ക്ലാസ് കോച്ചുകളും ഉണ്ടെങ്കിലും വേനൽക്കാലത്ത് ഉൾപ്പെടെ യാത്രക്കാരുടെ യാത്ര സുഗമമാക്കാൻ എസി കോച്ചുകൾ വേണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്.
ഈ ആവശ്യം കണക്കിലെടുത്താണു പുതിയ കോച്ചുകൾ ഉൾപ്പെടുത്താനുള്ള നീക്കം.നടപടികൾ വേഗത്തിലായാൽ 2023 മാർച്ചിൽ ചെന്നൈയിലൂടെ എസി കോച്ചുകൾ ഘടിപ്പിച്ച സബർബൻ ട്രെയിനുകൾ സർവീസ് നടത്തുമെന്നാണു വിവരം.