Home Featured പിതൃത്വ അവകാശ കേസ്: ധനുഷ് ഹാജരാക്കിയത് വ്യാജ രേഖകള്‍, നടനെതിരെ ദമ്ബതികള്‍ മദ്രാസ് ഹൈക്കോടതി‍യില്‍; സമന്‍സ് അയച്ചു

പിതൃത്വ അവകാശ കേസ്: ധനുഷ് ഹാജരാക്കിയത് വ്യാജ രേഖകള്‍, നടനെതിരെ ദമ്ബതികള്‍ മദ്രാസ് ഹൈക്കോടതി‍യില്‍; സമന്‍സ് അയച്ചു

by jameema shabeer

ചെന്നൈ : പിതൃത്വ അവകാശക്കേസില്‍ സമര്‍പ്പിച്ച നടന്‍ ധനുഷ് കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ വ്യാജമെന്ന ദമ്ബതികളുടെ ഹര്‍ജിയില്‍ നടന്‍ ധനുഷിന് സമന്‍സ്. തന്റെ മകനാണെന്ന് അവകാശപ്പെട്ട് മധുര- മോലൂര്‍ സ്വദേശികളായ കതിരേശന്‍- മീനാക്ഷി ദമ്ബതികള്‍ കോടതിയ സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്‍ സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ് ധനുഷിന് മദ്രാസ് ഹൈക്കോടതി സമന്‍സ് അയച്ചത്്.

ധനുഷ് കോടതിയില്‍ സമര്‍പ്പിച്ച ജനന സര്‍ട്ടിഫിക്കറ്റുകള്‍ അടക്കമുള്ള രേഖകള്‍ വ്യാജമാണെന്ന് ആരോപിച്ച്‌ ദമ്ബതികള്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും ഇത് തള്ളിയതോടെ കതിരേശന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതില്‍ വിശദീകരണം ആവശ്യപ്പെട്ട് ധനുഷിന് നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ധനുഷ് കോടതിയില്‍ ഹാജരാക്കിയ തെളിവുകളില്‍ പോലീസ് അന്വേഷണം വേണമെന്ന് കതിരേശന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ധനുഷിന് കോടതി സമന്‍സ് അയക്കുകയായിരുന്നു.

സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കേ നാടുവിട്ട തങ്ങളുടെ മകനാണ് ധനുഷെന്നാണ് കതിരേശനും ഭാര്യയും അവകാശപ്പെടുന്നത്. നടന്റെ ശരീരത്തിലുണ്ടായിരുന്ന മറുക് ഉള്‍പ്പടെയുള്ള അടയാളങ്ങള്‍ ലേസര്‍ ചികിത്സയിലൂടെ മായ്ച്ചെന്നും ധനുഷ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള സ്വന്തം വിശദാംശങ്ങള്‍ അടങ്ങിയ രേഖകള്‍ വ്യാജമായി കെട്ടിച്ചമച്ചതാണെന്നും ദമ്ബതികളുടെ ഹര്‍ജിയില്‍ പറയുന്നുണ്ട്.

സംവിധായകന്‍ കസ്തൂരിരാജയുടെ മകന്‍തന്നെയാണെന്ന് തെളിയിക്കുന്ന രേഖകളാണ് ധനുഷ് കോടതിയില്‍ ഹാജകാക്കിയത്. അതേസമയം സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത കോര്‍പ്പറേഷന്‍ അധികൃതര്‍ പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കുന്നതിനുമുമ്ബു തന്നെ തന്റെ ഹര്‍ജി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയെന്നാണ് അപ്പീലില്‍ കതിരേശന്‍ ആരോപിക്കുന്നത്.

You may also like

error: Content is protected !!
Join Our Whatsapp